കാന്താര 2വിന്റെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന നടന്‍ അന്തരിച്ചു. കലാ സംവിധായകന്‍ കൂടിയായ നടന്‍ ദിനേശ് മംഗളൂരുവാണ് മരണപ്പെട്ടത്. കെജിഎഫ്, കിച്ച, കിര്‍ക്ക് പാര്‍ട്ടി തുടങ്ങിയ സിനിമകളിലൂടേയും കയ്യടി നേടിയിട്ടുള്ള നടനാണ് ദിനേശ്. കെജിഎഫിലേയും വേഷം ശ്രദ്ധേയമായിരുന്നു.
ഈയ്യടുത്താണ് സെറ്റില്‍ വച്ച് ദിനേശിന് പക്ഷാഘാതമുണ്ടാകുന്നത്. തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞാഴ്ച തലച്ചോറില്‍ ഹെമറേജ് ഉണ്ടാവുകയായിരുന്നു. ഇന്ന് രാവിലെ ഉഡുപ്പിയിലെ വീട്ടില്‍ വച്ചാണ് മരണം സംഭവിക്കുന്നത്.
അഭിനയത്തിന് പുറമെ കലാസംവിധായകന്‍ ആയിട്ടും ശ്രദ്ധ നേടിയിട്ടുണ്ട്. കാന്താര 2 വുമായി ബന്ധപ്പെട്ട നാലാമത്തെ മരണമാണ് ദിനേശിന്റേത്. നടന്‍ രാകേഷ് പൂജാരിയാണ് ആദ്യം മരണപ്പെടുന്നത്. പിന്നീട് വൈക്കം സ്വദേശിയായ എംഎഫ് കപിലും ജൂണില്‍ നടനും മിമിക്രി താരവുമായ നിജുവും മരണപ്പെട്ടു.
ഒരു വിവാഹത്തില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് രാകേഷ് പൂജാരി മരണപ്പെടുന്നത്. 33 കാരനായിരുന്നു രാകേഷ്. നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെട്ടാണ് കപില്‍ മരണപ്പെടുന്നത്. സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി ഒരുക്കിയ ഹോം സ്‌റ്റേയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നിജുവിന്റെ മരണം. 43 വയസായിരുന്നു.
കാന്താര 2 വിന്റെ ചിത്രീകരണത്തിനിടെ അനിഷ്ട സംഭവങ്ങള്‍ പതിവാവുകയാണ്. നേരത്തെ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള് സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തില്‍പ്പെട്ടിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് സെറ്റ് തകര്‍ന്നതും ഷൂട്ടിങിന് തടസമായിരുന്നു. അനുമതിയില്ലാതെ കാട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുവെന്ന പേരില്‍ ലൊക്കേഷന് സമീപത്തെ ഗ്രാമവാസികള്‍ ക്രൂവുമായി ഏറ്റുമുട്ടുകയുണ്ടായി.
ഒക്ടോബര്‍ 2നാണ് കാന്തര 2വിന്റെ റിലീസ്. ആദ്യ ഭാഗം പാന്‍ ഇന്ത്യന്‍ വിജയമായിരുന്നു. ചിത്രത്തിലൂടെ ഋഷഭ് ഷെട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവുമെത്തിയിരുന്നു. ഋഷഭ് ഷെട്ടി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ആദ്യ ഭാഗത്തിന്റെ മുമ്പത്തെ കഥയാണ് കാന്താര 2വില്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates