ചിത്രം: ഫേസ്ബുക്ക് 
Entertainment

'ബ്രോ ഡാഡി'; പൃഥ്വിയുടെ രണ്ടാമത്തെ ചിത്രത്തിലും നായകൻ മോഹൻലാൽ, കല്യാണി പ്രിയദർശനും 

രസകരമായ ഒരു കുടുംബ ചിത്രമായിരിക്കും ബ്രോ ഡാഡി എന്ന് പൃഥ്വിരാജ് 

സമകാലിക മലയാളം ഡെസ്ക്

സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൃഥ്വിരാജ്. 'ബ്രോ ഡാഡി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 

സിനിമയിൽ കല്യാണി പ്രിയദർശനാണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. മീന, ലാലു അലക്സ്, മുരളി ​ഗോപി, കനിഹ, സൗബിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. രസകരമായ ഒരു കുടുംബ ചിത്രമായിരിക്കും ഇതെന്നും ഒരുപാട് സന്തോഷിക്കാനും ചിരിക്കാനുമുള്ള മുഹൂർത്തങ്ങളായിരിക്കും സിനിമ സമ്മാനിക്കുകയെന്നും പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിച്ചു. ശ്രീജിത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. സിനിമ വളരെ പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നും പൃഥ്വി അറിയിച്ചു. 

പൃഥ്വിരാജിന്റെ കന്നി സംവിധാന ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായി പ്രഖ്യാപിച്ച എമ്പുരാൻ ആയിരിക്കും നടൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT