Entertainment

'സൂപ്പർ ഗ്ലൂ പോലെ എന്തോ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിക്കുന്നു'; അമാലിനൊപ്പം ഒൻപത് വർഷങ്ങൾ, ഹൃദയം തുറന്ന് ദുൽഖർ 

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന്റെ ഒൻപതാം വാർഷികം ആഘോഷിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും. ഒന്നിച്ചുള്ള ജീവിതം ഒരു ദശാബ്ദത്തിലേക്ക് കടക്കുമ്പോൾ ഹൃദ്യമായ വാക്കുകൾ കുറിച്ചാണ് ദുൽഖർ അമാലിനോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. 

“സന്തോഷം നിറഞ്ഞ ഒൻപത് വർഷങ്ങൾ!! ഒരു ദശകത്തോട് അടുക്കുന്നു! കൂടുതൽ അടുക്കുകയും ശക്തമാവുകയും ഒന്നിച്ച് വളരുകയും ചെയ്തിരിക്കുന്നു. സൂപ്പർ ഗ്ലൂ പോലെ എന്തോ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിച്ചു നിർത്തുന്നു. ഒരു ദശാബ്ദം നീണ്ട നമ്മുടെ യാത്ര, ജീവിതത്തിൽ ഇടറുമ്പോഴെല്ലാം പരസ്പരം ചേർത്തു പിടിച്ച് മുന്നോട്ടു തന്നെ നടക്കുന്നു. ഒന്നിച്ച് ശക്തരായി നിൽക്കുന്നു...", ദുൽഖർ കുറിച്ചു. 

2011 ഡിസംബർ 22നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT