ദുൽഖർ സൽമാൻ, സുറുമി/ ചിത്രം ഫെയ്‌സ്ബുക്ക് 
Entertainment

'നമ്മൾ ഒരുമിച്ചുള്ള സമയം പോലെ വേറെയില്ല', ഇത്തയ്‌ക്ക് പിറന്നാൾ ആശംസിച്ച് ദുൽഖർ 

സഹോദരി സുറുമിക്ക് ദുൽഖറിന്റെ പിറന്നാൾ ആശംസകൾ

സമകാലിക മലയാളം ഡെസ്ക്

ഹോദരി സുറുമിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. ഏറ്റവും ലളിതമായ കാര്യങ്ങളായിരിക്കും ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങൾ. നമ്മൾ ഒരുമിച്ച് ചെലവഴിച്ച സമയം പോലെ ലളിതമായത് വേറെയില്ല.

ഇത്തവണ എങ്കിലും ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാനും യാത്രകൾ പോകാനും സാധിക്കട്ടെയെന്നാണ് ദുൽഖറിന്റെ ആശംസ. സുറുമിക്കൊപ്പമുള്ള ചിത്രവും ദുൽഖർ പിറന്നാൾ ആശംസകൾക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

'എന്റെ പ്രിയപ്പെട്ട ഇത്തയ്‌ക്ക് പിറന്നാൾ ആശംസകൾ. ലളിതമായ കാര്യങ്ങളാണ് ജീവിതത്തിൽ ഏറ്റവും മികച്ചത്. നമ്മൾ ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങൾ പോലെ ലളിതമായത് വേറെയില്ല. വ്യത്യസ്തമായ ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ വരുന്ന വർഷമെങ്കിലും നമ്മൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനും ഒരുപാട് യാത്രകൾ പോകാനും കഴിയട്ടെയെന്ന് ആ​ഗ്രഹിക്കുന്നു. അതിൽ കൂടുതൽ സന്തോഷം വെറെ ഉണ്ടാകാനില്ല'- എന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ.

ചെന്നൈ സ്റ്റെല്ലാ മേരീസിൽ നിന്നും ഫൈൻ ആർട്സിൽ ബിരുദം നേടിയ സുറുമി ലണ്ടൻ ചെൽസി കോളജ് ഓഫ് ആർട്സിൽ നിന്നും ബിരുദാനന്തരബിരുദം നേടി. ഡോ. റെയ്ഹാൻ സയ്യദ് ആണ് ഭർത്താവ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനുമായുള്ള രണ്ടാം ഘട്ട ചര്‍ച്ച; യുഎസ് പ്രതിനിധികള്‍ തിങ്കളാഴ്ച പാകിസ്ഥാനില്‍, സ്വരം കടുപ്പിച്ച് ട്രംപ്

തോല്‍ക്കാത്ത ഒരേയൊരു ടീം! ലഖ്‌നൗവിനെ തകർത്തെറിഞ്ഞ് പഞ്ചാബ് കിങ്‌സ്

'ഭായ്, കുറച്ച് ഝാൽമുരി തരു'; അതിഥിയെ കണ്ട് അമ്പരന്ന് കടക്കാരൻ! പലഹാരം ആസ്വദിച്ച് കഴിച്ച് പ്രധാനമന്ത്രി (വിഡിയോ)

കൊടും ചൂട്; ക്ലാസുകള്‍ ഓണ്‍ലൈനാക്കാൻ നിർദേശം, പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം

ദേശീയ പാതയില്‍ കുറ്റിപ്പുറത്ത് വാഹനങ്ങളുടെ കൂട്ടയിടി; അപകടത്തിനിടയാക്കിയത് നിയന്ത്രണം വിട്ട ലോറി

SCROLL FOR NEXT