ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

തെരുവില്‍ കുഴഞ്ഞു വീണ ആളിന് സിപിആര്‍ നല്‍കി നടന്‍, വൈറലായി വിഡിയോ

വിഡിയോ വൈറലായതോടെ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തെരുവില്‍ കുഴഞ്ഞു വീണ ആളിന് സിപിആര്‍ നല്‍കുന്ന നടന്റെ വിഡിയോ വൈറല്‍. ടെലിവിഷനിലും സിനിമയിലും ശ്രദ്ധേയനായ ഗുര്‍മീത് ചൗധര്യയാണ് രക്ഷകനായത്. വിഡിയോ വൈറലായതോടെ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തുന്നത്. 

റോഡില്‍ തളര്‍ന്നു കിടക്കുന്ന ആള്‍ക്ക് സിപിആര്‍ നല്‍കുന്ന ഗുര്‍മീതിനെയാണ് വിഡിയോയില്‍ കാണുന്നത്. പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപേര്‍ കൂടി നില്‍ക്കുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് സ്ട്രച്ചര്‍ എത്തിച്ച് ഇയാളെ ആശുപത്രിയില്‍ എത്തിക്കാനും താരം സഹായിക്കുന്നുണ്ട്. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. യഥാര്‍ത്ഥ ഹീറോ എന്നാണ് ഗുര്‍മീതിനെ വിശേഷിപ്പിക്കുന്നത്. 

ടെലിവിഷന്‍ സീരിയലിലൂടെയാണ് ഗുര്‍മീത് ചൗധര്യ ശ്രദ്ധനേടുന്നത്. 2008ല്‍ പുറത്തിറങ്ങിയ രാമായണത്തിലെ രാമന്റെ റോളിലാണ് എത്തുന്നത്. സീരിയലില്‍ സീതയുടെ വേഷമിട്ട ദെബിന ബാനര്‍ജിയുമായി പ്രണയത്തിലാവുകയും 2011ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഖാമോശിയ, വജാ തും ഹോ തുടങ്ങിയ സിനിമകളിലും ഗുര്‍മീത് വേഷമിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി