ഹരീഷ് പേരടി/ ഫെയ്‌സ്‌ബുക്ക് 
Entertainment

'ബോംബെയ്‌ക്ക് മുംബൈയും മദ്രാസിന് ചെന്നൈയുമാകാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയ്‌ക്ക് ഭാരതം ആയിക്കൂടാ?'

ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുമെന്ന് ഹരീഷ് പേരടി

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യത്തിന്റെ പേര് 'ഭാരത്' എന്നാക്കുന്നു എന്ന അഭ്യൂഹത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ബോംബെയ്‌ക്ക് മുംബൈയും മദ്രാസിന് ചെന്നൈയുമാകാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയ്‌ക്ക് ഭാരതം ആയിക്കൂടാ എന്നായിരുന്നു താരത്തിന്റെ ചോദ്യം. ഭാരതമെന്ന പേര് കേട്ടാലഭിമാന പൂരിതമാകണമന്തരംഗം എന്ന് പാടിയ മഹാകവി വള്ളത്തോളിനെയും കാലം സംഘിയാക്കുമോ എന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു. 

ദേശീയ പുരസ്‌കാരം ലഭിച്ച നടന്മാർ അവരുടെ പേരിന് മുന്നിൽ അഭിമാനത്തോടെ ഭരത് എന്ന് ചേർക്കാറുണ്ട്. അവരെയൊക്കെ ഇനി മുതൽ സംഘികൾ എന്ന് വിളിക്കേണ്ടി വരുമോ എന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ഭാരതവും തനിക്ക് ഒരു പേരാണെന്നും ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. 

ഹരീഷ് പേരടിയുടെ കുറിപ്പ്

“ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ" ചൊല്ലിയത് മഹാകവി വള്ളത്തോളാണ്. ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ?ബോംബെക്ക് മുംബൈയാവാം മദ്രാസിന് ചെന്നൈയാവാം പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ. ഭരത് അവാർഡ് നിർത്തിയതിനുശേഷവും നേഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു.നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ.വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്.രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ.അങ്ങിനെയാണെങ്കിൽ അത് ജനാധിപത്യമാവില്ല.കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്.ഭാരതം.ഒട്ടും മോശപ്പെട്ട പേരുമല്ല.ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണ്.എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

SCROLL FOR NEXT