Harimurali 
Entertainment

'വീടിന് അടുത്തുള്ള കുട്ടികള്‍ കളിക്കാന്‍ പോലും എന്നെ കൂട്ടില്ലായിരുന്നു'; 'കുട്ടിയായിരിക്കാന്‍' സിനിമ ഉപേക്ഷിച്ച ഹരിമുരളി

സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളിലൂടെ തിരിച്ചു വരികയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

'അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല്', രസികന്‍ സിനിമയിലെ ദിലീപിന്റെ ഈ ഡയലോഗ് മലയാളി ഇന്നും മറന്നിട്ടില്ല, വാതില്‍ തുറന്നു വന്ന ആ കൊച്ചുമിടുക്കനേയും. ഹരിമുരളി എന്ന പേരിനേക്കാള്‍ രസികനിലെ കടവാവല്‍ എന്ന പേരിലായിരിക്കും ഹരിയെ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നത്. എന്നാലിന്ന് കേട്ട വാര്‍ത്ത എല്ലാവരും ഒരുപോലെ വേദനിപ്പിക്കുന്നതാണ്.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം, സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളിലൂടെ തിരിച്ചു വരികയായിരുന്നു ഹരിമുരളി. ജീവിതം വെറും 27 വയസിലെത്തി നില്‍ക്കെയാണ് ഹരിമുരളി സ്വയം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഇന്ന് രാവിലെ ബന്ധുവീട്ടിലെ കിടപ്പുമുറിയിലാണ് ഹരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹരിമുരളിയുടെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ രസികനടക്കമുള്ള സിനിമകളിലെ രംഗങ്ങളിലേക്കും പോവുകയാണ് മലയാളി. ഒരുകാലത്ത് സിനിമയിലും സീരിയിലിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന ബാലതാരമായിരുന്നു ഹരിമുരളി. പിന്നീട് പഠനത്തില്‍ ശ്രദ്ധിക്കാനായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അതേക്കുറിച്ച് മുമ്പൊരിക്കല്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഹരിമുരളി മനസ് തുറന്നിരുന്നു.

'ഞാന്‍ പതിനഞ്ചാം വയസ്സില്‍ അഭിനയം നിര്‍ത്തിയതാണ്. അഭിനയം പഠനത്തെ ബാധിക്കുന്നു എന്നു തോന്നിത്തുടങ്ങിയപ്പോഴാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. വിഷ്ണു ചേട്ടനും ബിബിന്‍ ചേട്ടനുമായുള്ള ബന്ധത്തിന്റെ പേരില്‍ അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരു വേഷം ചെയ്തു. പഠിച്ചതൊക്കെ ബാംഗ്ലൂരിലാണ്. അതിനു ശേഷം ജോലിയുമായി ബന്ധപ്പെട്ടു യുഎഇലേക്കു പോയി'' എന്നാണ് ഹരിമുരളി അന്ന് പറഞ്ഞത്. അതേസമയം പഠനം മാത്രമായിരുന്നില്ല ഹരിമുരളിയുടെ ഇടവേളയുടെ കാരണം. അതേക്കുറിച്ചും താരം അന്ന് മനസ് തുറന്നിരുന്നു.

'സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണം പഠനം മാത്രമായിരുന്നില്ല. മറ്റ് ചിലതു കൂടിയുണ്ട്. സോഷ്യല്‍ മീഡിയ അത്ര പരിചതമല്ലാത്ത കാലത്താണ് ഞാന്‍ അഭിനയിച്ചു തുടങ്ങിയത്. അതും നാലര വയസില്‍. സീരിയലില്‍ അഭിനയിച്ചതു കൊണ്ട് ആളുകള്‍ക്ക് എന്റെ മുഖം പരിചിതമായിരുന്നു. അത് എന്നെ വ്യക്തിപരമായി ബാധിച്ചു. വീടിന് അടുത്തുള്ള കുട്ടികള്‍ എന്നെ കളിക്കാന്‍ പോലും കൂട്ടില്ലായിരുന്നു. സ്‌കൂളില്‍ പോയാലും കുട്ടികള്‍ സംസാരിക്കാതെ മാറി നില്‍ക്കും. എന്നെ വേറെ എന്തോ ആയിട്ടാണ് കുട്ടികളൊക്കെ കണ്ടത്. ചിലപ്പോള്‍ അവര്‍ക്കു അഭിനയിക്കുന്ന ആളാണ്, ജാഡയായിരിക്കും എന്ന തോന്നലില്‍ നിന്നും ഉണ്ടായ പേടിയും മടിയുമൊക്കെ ആയിരുന്നിരിക്കാം'' എന്നാണ് ഹരിമുരളി പറഞ്ഞത്.

ട്രെയിനിലൊക്കെ പോകുമ്പോള്‍ ആളുകള്‍ വന്ന് സംസാരിക്കും. എന്നോട് മാത്രം എന്തിനാമ് ആളുകള്‍ ഇങ്ങനെ വന്ന് സംസാരിക്കുന്നത് എന്ന തോന്നലായിരുന്നു. ഇതൊന്നും ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന പ്രായമായിരുന്നില്ല. അതുകൊണ്ടൊക്കെയാണ് ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനമെടുക്കുന്നതെന്നും ഹരിമുരളി പറഞ്ഞിരുന്നു.

Actor Harimurali stepped away from acting becasue of fame. He was planning to comeback before death took him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

എണ്ണ വില വീണ്ടും 100 ഡോളറിന് മുകളില്‍; അന്താരാഷ്ട്ര ഏജന്‍സിയുടെ 400 ദശലക്ഷം ബാരല്‍ എണ്ണ ഗുണം ചെയ്യുമോ?

ജെൻസി ട്രെൻഡായ ബബിൾ ടീ; ആരോഗ്യത്തിന് ഭീഷണിയോ?

വംശികയുമായി പുതിയ പാര്‍ട്ണര്‍ഷിപ്പിന് കുൽദീപ്, വിവാഹം ഈ മാസം 14ന്

ഉറങ്ങുന്നതിന് മുൻപ് ഈ പഴങ്ങൾ കഴിക്കാറുണ്ടോ? ആരോ​ഗ്യത്തിന് നല്ലതല്ല

SCROLL FOR NEXT