ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ആ 'ചാമ്പിക്കോ', ഭീഷ്മ സ്‌റ്റൈലിൽ ഇന്ദ്രജിത്തും കുടുംബവും; വിഡിയോ

വിഷു ആഘോഷത്തിനിടെയാണ് താരകുടുംബം വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി നായകനായ ഭീഷ്മപർവ്വത്തിലെ 'ചാമ്പിക്കോ' വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ചാമ്പിക്കോ സ്‌റ്റൈൽ അനുകരിച്ച് വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ഇന്ദ്രജിത്തും കുടുംബവും. വിഷു ആഘോഷത്തിനിടെയാണ് താരകുടുംബം വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

ഇന്ദ്രജിത്, പൂർണിമ, മക്കളായ പ്രാർത്ഥനയും നക്ഷത്രയും, പൂർണിമയുടെ അച്ഛനും അമ്മയും, പൂർണിമയുടെ സഹോദരി പ്രിയ, പ്രിയയുടെ ഭർത്താവ് നിഹാൽ മകൻ വേദു എന്നിവരാണ് വിഡിയോയിലുള്ളത്. പ്രാർത്ഥനയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ വിഡിയോ പങ്കുവച്ചത്. 

അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കളപ്പനായി നിറഞ്ഞാടുന്ന മമ്മൂട്ടി കുടുംബത്തിനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന സിനിമയിലെ മാസ് രംഗത്തെ അനുസ്മരിച്ചാണ് 'ചാമ്പിക്കോ' ഫോട്ടോ സെക്ഷൻ സോഷ്യൽ മീഡിയിലാകെ നിറഞ്ഞത്. ഇതാദ്യമായാണ് മലയാളത്തിലെ ഒരു താരകുടുംബം 'ചാമ്പിക്കോ' ട്രെൻഡിനൊപ്പം ചേർന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21