Jai വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ക്ഷേത്രങ്ങളിൽ പോയപ്പോൾ അപമാനങ്ങൾ നേരിട്ടു, മസ്ജിദിൽ അങ്ങനെയായിരുന്നില്ല'; ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് ജയ്

ആരും നമ്മളെ പിടിച്ച് മാറ്റില്ല.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ജയ് ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോഴിതാ മതം മാറിയ തീരുമാനത്തെക്കുറിച്ച് ജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ.

"2011 മുതലാണ് ഞാൻ ഈ വിശ്വാസത്തിലേക്ക് താല്പര്യം കാണിച്ച് ഫോളോ ചെയ്യാൻ തു‌ടങ്ങിയത്. ശബരിമലയിൽ മാലയിട്ട് പോയിരുന്നു. ക്രിസ്തുമത അനുഷ്ഠാനങ്ങളും ചെയ്തു. പക്ഷേ ചില അപമാനങ്ങൾ നേരിട്ടു. ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കാത്ത, തൃപ്തിയില്ലാത്ത സംഭവങ്ങൾ നടന്നു. തുടരെ ഇത്തരം അനുഭവങ്ങൾ ഉണ്ടായി.

ഒരിക്കൽ മസ്ജിദിൽ പോയി. ഞാൻ വരിയിൽ വന്നു. മസ്ജിദിനുള്ളിൽ നിന്ന് ആരും എന്നോട് സംസാരിച്ചില്ല. ഫോട്ടോ ആവശ്യപ്പെട്ടില്ല. പുറത്ത് വന്ന ശേഷമാണ് സംസാരിച്ചത്. ഇവിടെ ഒരു തുല്യത ഉണ്ടെന്ന് തോന്നി. അതിനുള്ളിൽ വന്നാൽ ​ദെെവമാണ് വലുത്. എത്ര വലിയ സെലിബ്രിറ്റിയായാലും അവർ വലുതായി കാണില്ല.

നമുക്ക് പ്രാർഥിക്കാൻ സ്പേസും സമയവും തരുന്നു. ആരും നമ്മളെ പിടിച്ച് മാറ്റില്ല. പിന്നീട് ഈ വിശ്വാസം ഫോളോ ചെയ്തപ്പോൾ എന്റെ പേഴ്സണൽ കാരക്ടർ മാറാൻ തുടങ്ങി".- ജയ് പറഞ്ഞു.

അതേസമയം, തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയ്‌ക്കൊപ്പം തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ജയ്. ടിവികെയുടെ പ്രവര്‍ത്തനങ്ങളില്‍ താൻ പങ്കെടുത്തത് വിജയ്‌യോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണെന്ന് നടൻ വ്യക്തമാക്കിയിരുന്നു. ‌

Cinema News: Actor Jai admitted to embracing Islam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; നായ പ്രേമികളുടെ ഹർജി തള്ളി

13-ാം നമ്പര്‍ കാറിന് വീണ്ടും ശനിദശ!, പുതിയ മന്ത്രിമാര്‍ക്ക് വേണ്ട

ജി സുധാകരന് മുന്നില്‍ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമോ?; മെയ് 21ന് സഭ ചേരുമ്പോള്‍ കൗതുകം

കേന്ദ്രിയ വിദ്യാലയയിൽ വീണ്ടും ഒഴിവ് ; തൊടുപുഴയിലും തലശ്ശേരിയിലും നിയമനം, അനധ്യാപകർക്കും അവസരം, ഇനി ദിവസങ്ങൾ മാത്രം...

കോടതി യുദ്ധത്തിൽ ഇലോൺ മസ്കിന് വൻ തിരിച്ചടി; ഒടുവിൽ ഓപ്പൺഎഐക്ക് വിജയം, എങ്കിലും...

SCROLL FOR NEXT