'മോഹൻലാൽ എന്ന പേരിന്റെ അർഥം എന്താ ?' ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ലാലേട്ടൻ; വിഡിയോ വൈറൽ

'ദൃശ്യം 3' ലൊക്കേഷനിൽ നിന്നുള്ള വിഡിയോയാണ് ആലിഫ് നാസർ എന്ന ആരാധകൻ പങ്കുവച്ചിരിക്കുന്നത്.
Mohanlal
Mohanlalവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മഞ്ഞിൽ വിരിഞ്ഞ ഒരു കുഞ്ഞുപൂവു പോലെ മലയാളികളുടെ മനസിൽ കയറിപ്പറ്റി, ഇപ്പോൾ നമ്മുടെ എല്ലാമെല്ലാമായ നടനാണ് മോഹൻലാൽ. കള്ളച്ചിരിയും കുസൃതി നിറഞ്ഞ ഉത്തരങ്ങളുമായി പലപ്പോഴും ആരാധകർക്കിടയിലും ലാലേട്ടൻ നിറഞ്ഞു നിൽക്കാറുണ്ട്. മോഹൻലാൽ എന്ന വാക്കിന്റെ അർഥം എന്തായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?.

എന്നാലിപ്പോൾ ഒരു ആരാധകൻ ലാലേട്ടനോട് തന്നെ ഈ ചോദ്യം നേരിട്ട് ചോദിച്ചിരിക്കുകയാണ്. അതിന് അദ്ദേഹം നൽകിയ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

"സാറിന്റെ പേരിന്റെ അർഥമെന്താ ?". "എനിക്കറിഞ്ഞൂടാ... അതിനൊരർഥം ഉണ്ടോ ?". - എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. 'ദൃശ്യം 3' ലൊക്കേഷനിൽ നിന്നുള്ള വിഡിയോയാണ് ആലിഫ് നാസർ എന്ന ആരാധകൻ പങ്കുവച്ചിരിക്കുന്നത്.

Mohanlal
'ഇത് പറയാൻ എനിക്ക് ചമ്മലാണ്, ത്രസിപ്പിക്കുന്ന രം​ഗങ്ങൾ ഒന്നും ഉണ്ടാകില്ല'; സബ്സ്ക്രിപ്ഷൻ ആരംഭിച്ചുവെന്ന് നടി മഞ്ജു പത്രോസ്

ആരാധകന് മറുപടി കൊടുത്ത ശേഷം കാറിലേക്ക് ചാരി ഉറങ്ങാൻ ഇരിക്കുന്ന ലാലേട്ടനെയും കാണാം. "എന്നെ വിളിക്കുമോ ഷോട്ടിന് ?. ഞാൻ ഉറങ്ങിപ്പോയാൽ"- എന്നും ആരാധകനോട് ലാലേട്ടൻ ചോദിക്കുന്നുണ്ട്. നിരവധി പേരാണ് ഈ വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ദൃശ്യം 3 ആണ് ഇനി പുറത്തുവരാനുള്ള മോഹൻലാൽ ചിത്രം.

Mohanlal
'കാലം കടന്നു പോകുമ്പോൾ സത്യം സ്വയം വെളിവാകും'; കുറിപ്പുമായി ഓസ്റ്റിൻ ഡാൻ തോമസ്, ആന്റണി പെരുമ്പാവൂരിനുള്ള മറുപടിയോ ?

മോഹൻലാലിന്റെ പിറന്നാൾ ദിനമായആദ്യ ദിനം ആഗോള പ്രീ സെയിൽ വഴി 15 കോടിയാണ് ദൃശ്യം 3 ഇതുവരെ നേടിയത്. അഡ്വാൻസ് ബുക്കിങ് കേരള പ്രീ സെയില്‍ മാത്രം മൂന്ന് കോടി കവിഞ്ഞു. മോഹൻലാല്‍ ചിത്രങ്ങളില്‍ അഡ്വാൻസ് പ്രീ സെയില്‍ കളക്ഷനില്‍ തുടരുമിനെ ദൃശ്യം 3 മറികടന്നിരിക്കുകയാണ്.

Summary

Cinema News: Mohanlal's video goes viral with his answer to a fan's question

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com