Jayaram, Pinarayi Vijayan ഫെയ്സ്ബുക്ക്
Entertainment

'മുറുകെ പിടിച്ചോളൂ കളയണ്ട, എന്റെ പേര് പിണറായി വിജയൻ'; ഓർമ പങ്കുവച്ച് ജയറാം

അന്ന് ആ വേദിയിൽ ചടങ്ങിന്റെ തലേദിവസം റിഹേഴ്സൽ ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടൻമാരിലൊരാളാണ് ജയറാം. കാന്താര ചാപ്റ്റർ 1 ലെ പ്രകടനത്തിന് ജയറാമിനെ തേടി മികച്ച പ്രശംസയും എത്തിയിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ജയറാം മുൻപ് പറഞ്ഞ ഒരു വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 25 വർഷങ്ങൾക്ക് മുൻപുള്ള ഒരനുഭവത്തെക്കുറിച്ച് കഴിഞ്ഞ നവംബറിൽ ആണ് ജയറാം പങ്കുവച്ചത്.

അഭിനയത്തിനൊപ്പം തന്നെ ജയറാമിന്റെ മേളത്തോടുള്ള പ്രേമത്തെക്കുറിച്ചും പ്രേക്ഷകർക്ക് അറിയാവുന്നതാണ്. 25 വർഷങ്ങൾക്ക് മുൻപ് കൈരളി ചാനലിന്റെ ഉദ്ഘാടന വേദിയിൽ നടൻ മമ്മൂട്ടിയുടെ നിർദേശ പ്രകാരമാണ് താൻ ചെണ്ട കൊട്ടിയതെന്നും താരം പറഞ്ഞിരുന്നു.

അന്നത്തെ പരിപാടിക്ക് ശേഷമാണ് ചെണ്ട എന്ന കലയെ പ്രൊഫഷണലായി കൊണ്ടു പോകാമെന്ന് താൻ മനസിലാക്കിയതെന്നും ജയറാം പറഞ്ഞു. "അന്ന് ആ വേദിയിൽ ചടങ്ങിന്റെ തലേദിവസം റിഹേഴ്സൽ ചെയ്യുകയായിരുന്നു. പെട്ടെന്ന് എന്റെ കയ്യിൽ നിന്നും ചെണ്ട കോൽ തെറിച്ച് ദൂരേക്ക് വീണു.

ഒരാൾ അതെടുത്ത് എന്റെ കയ്യിലേക്ക് തന്നിട്ട് മുറുകെ പിടിച്ചോളൂ കളയണ്ട, എന്റെ പേര് പിണറായി വിജയൻ എന്നാണെന്ന് എന്നോട് പറഞ്ഞു. എല്ലാ അർഥത്തിലും ഒരു മികച്ച തുടക്കമായിരുന്നു അത്". - ജയറാം പറഞ്ഞു. നടന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

അടുത്ത കാലത്തായി മലയാളത്തിന് പുറമേ അന്യഭാഷ സിനിമകളിലും ജയറാം വളരെ സജീവമാണ്. മലയാളത്തിൽ ആശകൾ ആയിരം ആണ് ജയറാമിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Cinema News: Actor Jayaram talks about Pinarayi Vijayan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

ഇത് വെറും ചായ അല്ല, റോയല്‍! റോള്‍സ് റോയ്‌സ് വാടയ്‌ക്കെടുത്ത് ചായ വില്‍പ്പന നടത്തി യുവാവ്

'എന്നും എപ്പോഴും'; പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാലത്തെ ചിത്രവുമായി ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം': സോപ്പ് കമ്പനിക്കെതിരെ തമന്ന, ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 49 lottery result

SCROLL FOR NEXT