ജയസൂര്യ ഭാര്യ സാരിതയോടൊപ്പം/ചിത്രം: ഫേസ്ബുക്ക് 
Entertainment

'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്', പതിനേഴാം വിവാഹവാർഷികത്തിൽ സരിതയോട് ജയസൂര്യ 

സരിതയാകട്ടെ “നീയായിരിക്കുന്നതിന് നന്ദി,” എന്നാണ് ജയസൂര്യയോട‌് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന്റെ പതിനേഴാം വാർഷികം ആഘോഷിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ജയസൂര്യയും ഭാര്യ സരിതയും. 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക് ... ‍ഹാപ്പി വെഡ്ഡിം​ഗ് ആനിവേഴ്സറി' എന്ന് കുറിച്ചാണ് ജയസൂര്യ ഭാര്യയ്ക്ക് വാർഷികത്തിന്റെ ആശംസകൾ കുറിച്ചത്. സരിതയാകട്ടെ “നീയായിരിക്കുന്നതിന് നന്ദി,” എന്നാണ് ജയസൂര്യയോട‌് പറയുന്നത്. ഇരുവരും സോഷ്യൽ മീഡിയയിലൂടെ വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ചു. 

"എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്......“ Happy wedding anniversary “17 years of Love ..... ❤️❤️❤️" ചിത്രങ്ങൾക്കൊപ്പം ജയസൂര്യ കുറിച്ചതിങ്ങനെ.  2004ലായിരുന്നു ജയസൂര്യയുടെയും സരിതയുടെയും വിവാഹം.  അദ്വൈതും വേദയുമാണ് ഇവരുടെ മക്കൾ. അഭിനയത്തിൽ ചെറിയ പരീക്ഷണങ്ങൾ നടത്തിതുടങ്ങിയ അദ്വൈത് ഷോർട്ട് ഫിലിമിലൂടെ സംവിദാനത്തിലും മികവ് കാണിച്ചിട്ടുണ്ട്. 

ജയസൂര്യ നായകനായ വെള്ളം തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കോവിഡിനെത്തുടർന്ന് അടഞ്ഞുകിടന്ന തിയറ്റുകൾ വീണ്ടും തുറന്നപ്പോൾ ആദ്യമെത്തിയ മലയാള ചിത്രമാണ് വെള്ളം. പ്രജേഷ് സെൻ ആണ് ചിത്രം ഒരുക്കിയത്. മദ്യാസക്തിയെ തുടർന്ന് ജീവിതം കൈവിട്ടുപോയ മുരളി നമ്പ്യാരായി ഞെട്ടിപ്പിക്കുകയാണ് ജയസൂര്യ. മദ്യം ഒരു വ്യക്തിയെ ഏതൊക്കെ രീതിയിൽ മാറ്റുമെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം. സംയുക്തമേനോനാണ് ചിത്രത്തിൽ നായികയാവുന്നത്.  സ്നേഹ പാലിയേരി, സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു തുടങ്ങിയ നീണ്ട നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക