Joy Mathew, Vinayakan ഫെയ്സ്ബുക്ക്
Entertainment

'വിനായകന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ?' പരിഹസിച്ച് ജോയ് മാത്യു

'വേടൻ്റെ കവിത പ്രൈമറി ക്ലാസുകൾക്കും വിനായകൻ്റെ കവിത ഹൈ സ്കൂൾ വിഭാഗവും പഠിക്കട്ടെ'

സമകാലിക മലയാളം ഡെസ്ക്

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച അധിക്ഷേപ പോസ്റ്റുകൾ ആധുനിക കവിതയാണെന്ന നടൻ വിനായകന്റെ വിശദീകരണത്തെ പരിഹസിച്ച് ജോയ് മാത്യു. വിനായകന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ എന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം.

കവിത കണ്ടെത്തിയ ഇൻസ്പക്ടറദ്ദേഹത്തിന്റെ കാവ്യഭാവനയെ തിരിച്ചറിഞ്ഞ് മേപ്പടിയാനെ പാഠപുസ്തക കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതല്ലേ ? എന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു ചോദിച്ചു. നിരവധി പേരാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.

'വേടൻ്റെ കവിത പ്രൈമറി ക്ലാസുകൾക്കും, വിനായകൻ്റെ കവിത ഹൈ സ്കൂൾ വിഭാഗവും പഠിക്കട്ടെ', 'മഴ, കട്ടൻ ചായ, വിനായകന്റെ കവിത...ആഹാ'- എന്നൊക്കെയാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. വിഎസ് അച്യുതാനന്ദന്റെ അനുസ്മരണത്തിന് വിനായകനെത്തിയതിന് സൈബർ ആക്രമണം നേരിട്ടിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് വിനായകന്‍ നടത്തിയ അധിക്ഷേപപരാമര്‍ശം ചൂണ്ടിക്കാട്ടിയിരുന്നു സൈബറിടത്തിൽ വിമർശനങ്ങളുയർന്നത്. ഇതിനോട് പ്രതികരിച്ച വിനായകന്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരെ പേരെടുത്തു പറഞ്ഞ് അധിക്ഷേപിക്കുന്ന പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടനെതിരേ പരാതി നല്‍കി. തുടര്‍ന്ന് വിനായകനോട്‌ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സൈബര്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മൊഴി നല്‍കാനെത്തിയപ്പോഴായിരുന്നു വിനായകന്‍ തന്റെ പോസ്റ്റ് ആധുനിക കവിതയാണെന്ന വിശദീകരണം നല്‍കിയത്.

Cinema News: Actor Joy Mathew against Vinayakan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT