വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ആരാധകന് ബ്രെയിൻ ട്യൂമർ, സൂം മീറ്റിങ് വഴി കമലഹാസന്റെ സർപ്രൈസ്; വിഡിയോ 

10 മിനിറ്റിലധികം താരം സാകേതിനോടും കുടുംബത്തോടും താരം സംസാരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബ്രെയിൻ ട്യൂമർ ബാധിതനായ ആരാധകന് സൂം മീറ്റിങ്ങിലെത്തി സർപ്രൈസ് ഒരുക്കി ഉലകനായകൻ കമലഹാസൻ. സാകേത് എന്ന യുവാവിന് ധൈര്യം പകരാനാണ് കമലഹാസൻ സൂം വിഡിയോയിൽ എത്തിയത്. ടെർമിനൽ ബ്രെയിൻ ട്യൂമർ ബാധിതനാണ് യുവാവ്. 

അപ്രതീക്ഷിതമായി കമൽഹാസനെ സ്ക്രീനിൽ കണ്ട സാകേത് അക്ഷരാർത്ഥത്തിൽ ഞെട്ടി. സാങ്കേതിന്റെ സഹോദരിയാണ് ഇതിന് വഴിയൊരുക്കിയത്.  ആദ്യം പറ്റിക്കാനാണെന്ന് കരുതിയെങ്കിലും പിന്നീട് ഇരുവരും വാചാലരായി. 10 മിനിറ്റിലധികം താരം സാകേതിനോടും കുടുംബത്തോടും സംസാരിച്ചു. താൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് യുവാവ് താരത്തോട് പറഞ്ഞത്. നാട്ടിൽ വരുമ്പോൾ കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ കണ്ടിരിക്കും എന്നായിരുന്നു കമൽഹാസന്റെ മറുപടി. 

കമൽഹാസനോടുള്ള ആരാധനയാൽ മകനെ ‘വിരുമാണ്ടി’ എന്ന ഓമനപ്പേരിട്ട് വിളിക്കാറുണ്ടെന്നു യുവാവ് പറഞ്ഞു. കുടുംബം എങ്ങനെയിരിക്കുന്നു എന്ന സാകേതിന്റെ ചോദ്യത്തിന് ഞാനിപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്റെ ഒരു കുടുംബാംഗത്തിനോടാണ് എന്നാണ് കമലഹാസൻ പറഞ്ഞത്. "ആരും തോൽക്കാനായി ജനിക്കുന്നില്ല.  ജയിക്കാനാണ് നമ്മളുടെ വിധി. ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചുകൊണ്ടിരിക്കണം.  സാകേത് സർവ ആരോഗ്യത്തോടും കൂടി തിരിച്ചു വരും", താരം പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും