ഫയല്‍ ചിത്രം 
Entertainment

'ജോലിയില്ല, കഴി‍ഞ്ഞ വർഷത്തെ നികുതി പകുതി അടച്ചില്ല'; ജീവിതത്തിൽ ആദ്യ അനുഭവമെന്ന് കങ്കണ 

ഒന്നിച്ച് നിന്നാല്‍ ഈ സമയവും അതിജീവിക്കും എന്നും കങ്കണ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ സാമ്പത്തിക നില താറുമാറാക്കിയെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ജോലിയില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ വരുമാന നികുതിയുടെ പകുതിയെ അടയ്ക്കാന്‍ സാധിച്ചൊള്ളെന്ന് ഇൻസ്റ്റ​ഗ്രാമിൽ നടി പറഞ്ഞു. 

"ഏറ്റവും കൂടുതല്‍ ടാക്സ് അടക്കുന്ന സ്ലാബിലാണ് ഞാന്‍ ഉള്‍പ്പെടുന്നത്, വരുമാനത്തിൻറെ 45 ശതമാനവും നികുതിയായി നൽകുന്നതിനാൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന നടിയും ഞാനാണ്. കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി മാത്രമാണ് അടച്ചത്. ജോലിയില്ലാത്തതിനാലാണ് ഇത്തവണ അടക്കാൻ വൈകിയത്. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്",കങ്കണ കുറിച്ചു.

നികുതി അടയ്ക്കാന്‍ വൈകുന്നതില്‍ സര്‍ക്കാര്‍ പിഴ ചുമത്തുന്നതിനെ താൻ സ്വാഗതം ചെയ്യുന്നെന്നും വ്യക്തി എന്ന നിലയില്‍ മോശം സമയമായിരിക്കും എന്നാല്‍ ഒന്നിച്ച് നിന്നാല്‍ ഈ സമയവും അതിജീവിക്കും എന്നുമാണ് കങ്കണയുടെ വാക്കുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT