Kavi Raj Achari about Koothara movie ഫെയ്സ്ബുക്ക്
Entertainment

'പേര് പോലെ 'കൂതറ' സിനിമ, നായികയുടെ അടിവസ്ത്രമിട്ട് വരുന്ന നായകന്‍; മോഹന്‍ലാല്‍ എന്തിന് അഭിനയിച്ചു?'; തുറന്നടിച്ച് കവി രാജ്

2014 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൂതറ

സമകാലിക മലയാളം ഡെസ്ക്

വില്ലന്‍ വേഷങ്ങളിലൂടെ സുപരിചതനായ നടനാണ് കവി രാജ്. ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് കവി രാജ്. ആത്മീയ പാതയിലൂടെയാണ് ഇന്ന് കവി രാജിന്റെ സഞ്ചാരം. സിനിമയുടെ പുതിയകാലത്തുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതാണ് തന്റെ പിന്മാറ്റത്തിന് കാരണമായി കവി രാജ് പറയുന്നത്.

മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ കൂതറ എന്ന സിനിമയെക്കുറിച്ചുള്ള കവി രാജിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പേര് പോലെ തന്നെ അതൊരു കൂതറ സിനിമയായിരുന്നുവെന്നാണ് കവി രാജ് പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കവി രാജിന്റെ പ്രതികരണം.

''ഒരു ന്യജെന്‍ സിനിമ കണ്ട അനുഭവം പറയാം. കൂതറ എന്നാണ് സിനിമയുടെ പേര്. പേരുപോലെ തന്നെ കൂതറയാണ് സിനിമ. ലാലേട്ടനൊക്കെ എന്തിനാണ് അതില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചതെന്ന് അറിയില്ല. അവരുടെ ഇഷ്ടം. സംവിധായകനെ ഞാന്‍ കണ്ടിരുന്നു, പയ്യനാണ്. ചാന്‍സ് ചോദിച്ച് നടന്നിരുന്ന സമയത്താണ് കണ്ടത്. ഒരു സീനില്‍ നായികയുടെ അടിവസ്ത്രം നായകന്‍ ഇട്ടു വരും. കല്യാണത്തിലോ പൊതുവേദിയിലോ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമാകും. അപ്പോള്‍ നിന്നിടത്തു നിന്നും അടിവസ്ത്രം ഊരി നായികയുടെ മുഖത്തേക്ക് വലിച്ചെറിയും'' കവി രാജ് പറയുന്നു.

''ആരുടേയെങ്കിലും ഭാവനയില്‍ വരുമോ അത്? ഇത് ആര് കണ്ടു പിടിച്ചു? എന്ത് മൂഡില്‍ വന്നു ഇങ്ങനൊരു സൃഷ്ടി? എന്ന് ചിന്തിച്ചുപോയി. ന്യുജെന്‍ സിനിമ കൂതറയാണെന്ന് പറയാന്‍ ഇത്രയും പോരേ? എനിക്കത് അതൊന്നും ഉള്‍ക്കൊള്ളാനാകില്ല. ഇതൊക്കെ എടുക്കുന്നവനേയും സെന്‍സര്‍ കൊടുത്തു വിടുന്നവനേയും കാണുന്നവനേയും പറയണം. എന്നെ ഇതില്‍ നിന്നൊക്കെ മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ച കാരണങ്ങളില്‍ ഒന്നാണിത്'' എന്നും കവി രാജ് പറയുന്നു.

2014 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൂതറ. ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, ഭരത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലാണെത്തിയത്. ശ്രീനാഥ് രാജേന്ദ്രന്‍ ആയിരുന്നു സിനിമയുടെ സംവിധാനം. വിനി വിശ്വലാല്‍ ആണ് തിരക്കഥയെഴുതിയത്. ചിത്രം തിയേറ്ററില്‍ പരാജയപ്പെടുകയും ചെയ്തു.

Actor Kaviraj Achari slams Mohanlal starrer Koothara. Says don't know why Mohanlal said yes to that movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

SCROLL FOR NEXT