കെന്നത്ത് മിച്ചല്‍  ഇന്‍സ്റ്റഗ്രാം
Entertainment

നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു

അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് വര്‍ഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലോസ് ഏഞ്ചല്‍സ്: സ്റ്റാര്‍ ട്രെക്ക്; ഡിസ്‌കവറി എന്ന സിനിമയിലൂടെ പ്രശസ്തനായ നടന്‍ കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് വര്‍ഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു. നടന്റെ മരണവിവരം കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്.

കാനഡയിലെ ടൊറന്റോയിലാണ് മിച്ചല്‍ ജനിച്ചത്. നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. സിനിമയ്ക്ക് പുറമേ അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചു. സിബിഎസ് ടെലിവിഷന്‍ പരമ്പരയായ ജെറിക്കോയിലെ എറിക് ഗ്രീന്‍ എന്ന കഥാപാത്രത്തിനും സ്റ്റാര്‍ ട്രെക്ക്: ഡിസ്‌കവറി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022 ല്‍ റിലീസ് ചെയ്ത ദ ഓള്‍ഡ് മാനിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. നടി സൂസന്‍ മേ പ്രാറ്റാണ് മിച്ചലിന്റെ ഭാര്യ. ഒരു മകളും മകനുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT