അകാലത്തിൽ വിടപറഞ്ഞ സിനിമാ നിർമാതാവ് ജെയ്‌സൺ ഇളംകുളത്തെ ഓർത്ത് നടൻ കുഞ്ചാക്കോ ബോബൻ. വളരെ നേരത്തെ വിട പറഞ്ഞ സുഹൃത്തെന്ന് കുറിച്ചാണ് ചാക്കോച്ചന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
ജെയ്‌സൺ ഇളംകുളം, വളരെ നേരത്തെ വിട പറഞ്ഞ സുഹൃത്ത്!! നമുക്കുണ്ടായ നല്ല നാളുകൾ, നമ്മൾ തരണം ചെയ്ത മോശം സമയങ്ങൾ, നമ്മൾ നടത്തിയ യാത്രകൾ.....ഓർമ്മകളെ നെഞ്ചിലേറ്റും, എന്നാണ് ചാക്കോച്ചന്റെ വാക്കുകൾ.
കൊച്ചി എളംകുളത്തെ ഫ്ളാറ്റിൽ ഇന്ന് വൈകിട്ട് ജെയ്‌സണെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ജംനാപ്യാരിയടക്കമുള്ള ചിത്രങ്ങൾ ജെയ്‌സൺ നിർമ്മിച്ചിട്ടുണ്ട്. സിനിമാ നിർമാണ കമ്പനിയായ ആർ ജെ ക്രിയേഷൻസിന്റെ ഉടമയാണ് ജെയ്‌സൺ. ശ്രിംങ്കാരവേലൻ, ഓർമ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ലവകുശ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates