വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'കോവൈയിലെ കുടു കുടു വണ്ടി'; ഓട്ടോമത്സരം നടത്തി ചാക്കോച്ചനും കുടുംബവും, വിഡിയോ 

കുടുംബാം​ഗങ്ങൾക്കൊപ്പം നടത്തിയ വേളാങ്കണ്ണി യാത്രയ്ക്കിടെ പകർത്തിയ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലെ ചെറിയ കാര്യങ്ങൾ ചിലപ്പോൾ ഏറ്റവും വലിയ സന്തോഷം നൽകും, അങ്ങനെയൊരു രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. കുടുംബാം​ഗങ്ങൾക്കൊപ്പം നടത്തിയ വേളാങ്കണ്ണി യാത്രയ്ക്കിടെ പകർത്തിയ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. 'കോവൈയിലെ കുടു കുടു വണ്ടി' എന്നും വിഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. 

രണ്ട് ഓട്ടോകളിലായി ഓട്ടോമത്സരം നടത്തുകയാണ് താരവും കുടുംബവും. ഒരോട്ടോയിൽ ചാക്കോച്ചനും പ്രിയയു മകൻ ഇസഹാക്കുമുണ്ട്. രണ്ട് ഓട്ടോകളും ഒപ്പത്തിനൊപ്പം വന്നിറങ്ങുന്നതും എല്ലാവരും ചിരിച്ച് സന്തോഷത്തോടെ ഇറങ്ങിവരുന്നതും കാണാം. "ചിലപ്പോൾ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ ഏറ്റവും വലിയ സന്തോഷം നൽകുന്നു. കോവൈയിലെ കുടു കുടു വണ്ടി", എന്നാണ് താരം വിഡിയോയ്ക്കൊപ്പം കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT