kunchako boban parents 
Entertainment

'ബോബനും മോളിയും'; വിവാഹവാർഷിക ആശംസകൾ നേർന്ന് കുഞ്ചാക്കൊ ബോബൻ 

ബോബനും മോളിയും എന്ന ക്യാപ്ഷൻ നൽകിയാണ് മാതാപിതാക്കളുടെ ചിത്രം താരം പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മാതാപിതാക്കൾക്ക് വിവാഹവാർഷിക ആശംസകളുമായി കുഞ്ചാക്കൊ ബോബൻ. ബോബനും മോളിയും എന്ന ക്യാപ്ഷൻ നൽകി മാതാപിതാക്കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് താരത്തിന്റെ ആശംസ. 

“എല്ലാവർക്കും അവരുടെ അച്ഛൻ ഹീറോയാണ്, അമ്മ സൂപ്പർ ഹീറോയും. കുടുംബത്തേയും, സുഹൃത്തുക്കളേയും, സിനിമയെയും, ജീവിതത്തെയും കുറിച്ച് എന്നെ പഠിപ്പിച്ച ദമ്പതികൾക്ക് വിവാഹ വാർഷികാശംസകൾ. 
മിസ്റ്റർ ബോബൻ നിങ്ങളെ ഇവിടെ മിസ് ചെയ്യുന്നു. പക്ഷെ ഞങ്ങൾക്കറിയാം നിങ്ങൾ സ്വർഗത്തിൽ നിന്ന് ഞങ്ങൾക്കൊപ്പമുണ്ടെന്ന്, ഉമ്മകൾ, എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. 

ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിയാണ് കുഞ്ചാക്കൊ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഡിസംബർ മൂന്നാം തിയതി സിനിമ തിയേറ്ററുകളിൽ എത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT