ധ്യാന്‍ ശ്രീനിവാസന്‍ 
Entertainment

'ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാനാണ്'; മാര്‍ക്കറ്റിങ് സിംഹം കള്ളക്കഥ മെനഞ്ഞതെന്ന് ധ്യാന്‍ ശ്രീനിവാസന്‍

ലിസ്റ്റിന്‍ സ്റ്റീഫനെ വേദിയിലിരിത്തിയായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം.

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന നിര്‍മാതാവ് ലിസ്റ്റിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആ തെറ്റ് ഇനിയും ആവര്‍ത്തിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ലിസ്റ്റിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ 'ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍' താനാണെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ലിസ്റ്റിന്റെ മാര്‍ക്കറ്റിങ് തന്ത്രമായിരുന്നു ഈ ആരോപണങ്ങളെന്നും ആ നടന്‍ താനാണോ എന്നു ചോദിച്ച് പലരും വിളിച്ചിരുന്നുവെന്നും ധ്യാന്‍ വെളിപ്പെടുത്തി. പ്രിന്‍സ് ആന്‍ഡ് ഫാമിലി' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു താരം. ലിസ്റ്റിന്‍ സ്റ്റീഫനെ വേദിയിലിരിത്തിയായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം.

'മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടന്‍ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവര്‍ത്തിക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും' എന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.

ലിസ്റ്റിന്‍ പരോക്ഷമായി കുറ്റപ്പെടുത്തിയത് നിവിന്‍ പോളിയെ ആണ് എന്ന പ്രചാരണം ഉണ്ടായി. ഇരുവരെയും ബന്ധിപ്പിക്കുന്ന സിനിമാ ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചു. പിന്നീട് നിവിന്‍ പോളി നടത്തിയ ഒരു പ്രസംഗം ലിസ്റ്റിനുള്ള മറുപടിയായും വിലയിരുത്തപ്പെട്ടു. എന്നാല്‍ ലിസ്റ്റിന്‍ പറഞ്ഞത് തന്നെ കുറിച്ചാണ് എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

'മലയാള സിനിമയില്‍ അളിയാ എന്നു വിളിക്കുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ലിസ്റ്റിന്‍. ലിസ്റ്റിനെന്ന ബുദ്ധിരാക്ഷസനെ നിങ്ങള്‍ തിരിച്ചറിയണം. അദ്ദേഹം തന്റെ സിനിമയെ നന്നായി മാര്‍ക്കറ്റ് ചെയ്തു. ഈ സിനിമയ്ക്ക് വലിയ പ്രമോഷന്റെ ആവശ്യമില്ലെന്നായിരുന്നു ദിലീപേട്ടന്‍ അടക്കമുള്ളവരുടെ തീരുമാനം. ദിലീപേട്ടന്‍ സിനിമകള്‍ക്ക് അത് ആവശ്യമില്ലെങ്കില്‍പോലും ലിസ്റ്റിന്‍ ഒരുകാര്യം തീരുമാനിച്ചിരുന്നു. ഇന്ന് വലിയ സിനിമകള്‍ക്കുപോലും പ്രമോഷന്‍ ആവശ്യമാണ്. പ്രഭാസും നാനിയും പോലും ഇവിടെ വന്ന് സിനിമ പ്രമോട്ട് ചെയ്യുന്നു. എങ്ങനെ ഇതിനെ മാര്‍ക്കറ്റ് ചെയ്യണം എന്നായിരുന്നു ലിസ്റ്റിന്റെ ചിന്ത. മാര്‍ക്കറ്റിങ് സിംഹം, അതിനുവേണ്ടി നല്ലൊരു കള്ളക്കഥ മെനഞ്ഞു.' ധ്യാന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT