Mammootty ഫെയ്സ്ബുക്ക്
Entertainment

ഇതുവരെയുള്ളത് അവിടെ നിൽക്കട്ടെ, ഇനി വരാൻ പോകുന്നതാണ് പൂരം; 'അറിയാലോ മമ്മൂട്ടിയാണ്'

ഈ വർഷവും അതേ രീതി തുടരാൻ തന്നെയാണ് മമ്മൂട്ടിയുടെ തീരുമാനവും.

സമകാലിക മലയാളം ഡെസ്ക്

"കോടികളിൽ ഒന്നും അല്ല കാര്യം ചെയ്യുന്ന റോളുകളിലാ. ആ കാര്യത്തിൽ മമ്മൂട്ടി എന്ന നടന്റെ തട്ട് താണ് തന്നെ ഇരിക്കും".- അടുത്ത കാലത്തായി മമ്മൂട്ടി സിനിമകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പൊതുവേ കാണാറുള്ള വാചകങ്ങളിലൊന്നാണിത്. വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ ഓരോ സിനിമകളിലൂടെയും അത്രത്തോളം ഞെട്ടിക്കുന്നുണ്ട് മമ്മൂട്ടി.

അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കളങ്കാവല്‍. ഒരോ സിനിമയ്ക്ക് വേണ്ടിയും തന്റെ അഭിനയത്തെ തേച്ച് മിനിക്കുന്ന അദ്ദേഹം 2025ലും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഈ വർഷവും അതേ രീതി തുടരാൻ തന്നെയാണ് മമ്മൂട്ടിയുടെ തീരുമാനവും. ഒരു പിടി നല്ല ചിത്രങ്ങളുമായാണ് ഈ വർഷത്തെ മമ്മൂട്ടിയുടെ വരവ്. അക്കാര്യം ഉറപ്പിക്കാൻ പാകത്തിനാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് വന്നിരിക്കുന്നത്.

‘ഉണ്ട’ എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 2025 അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ക്യാപ്പിറ്റല്‍ M നൊപ്പം അറിയാലോ മമ്മൂട്ടിയാണ് എന്ന ക്യാപ്ഷനോടെ പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

2026 നമ്മ കത്തിക്കും, തൂക്കിയിരിക്കും, ആചാര വെടിക്കിതാ ബെസ്റ്റ്, ഇനി കണ്ടോ, അടിയുടെ ഇടിയുടെ വെടിയുടെ പൊടിപൂരം എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകള്‍. നിയോഗ്, സുഹാസ്, ഷർഫു എന്നിവർ ചേർന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ഒരുക്കുന്നത്.

2026ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബജറ്റ് മാസ് എന്റർടെയ്‌നർ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. അതേസമയം 2026 ഉം മമ്മൂട്ടിയുടെ വര്‍ഷം തന്നെ ആയിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ‌‌അതേസമയം ബി​ഗ് ബജറ്റ് ചിത്രങ്ങളടക്കം നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ഈ വർഷം പുറത്തിറങ്ങാനുള്ളത്.

Mammootty

പാട്രിയറ്റ്

17 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യുകെ എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.

Mammootty

ചത്താ പച്ച

റെസ്‌ലിങിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചത്താ പച്ച. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നു. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്‌ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ റെസിലിങ് കോച്ചായി അതിഥി വേഷത്തിൽ മമ്മൂട്ടി എത്തുന്നുണ്ട്.

Mammootty

അടൂർ- മമ്മൂട്ടി ചിത്രം

അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കുന്ന സിനിമ മമ്മൂട്ടി കമ്പനി തന്നെ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി അനന്തരം, വിധേയന്‍, മതിലുകള്‍ എന്നീ സിനിമകളൊരുക്കിയത് അടൂരായിരുന്നു.

Mammootty

ധനുഷിനൊപ്പം

അമരന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി ഉണ്ടെന്നാണ് റിപ്പോർട്ട്. ധനുഷ് നായകനായെത്തുന്ന ചിത്രത്തിന് ഡി 55 എന്നാണ് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. മമ്മൂട്ടി നായകനായെത്തിയ കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ ധനുഷും അതിഥി വേഷത്തിലെത്തിയിരുന്നു.

Cinema News: Actor Mammootty's exciting 2026 lineup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രഭാ മണ്ഡലം, ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു; ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയെന്ന് എസ്‌ഐടി

പൈനാപ്പിൾ കഴിച്ചാൽ ആർത്തവ വേദന കുറയുമോ?

വന്ദേ ഭാരത് സ്ലീപ്പര്‍ ആദ്യ ട്രെയിന്‍ ബംഗാളിന്; റൂട്ട് പ്രഖ്യാപിച്ചു

തുടരെ 6, 6, 6, 6, 6, 6... വെറും 28 പന്തില്‍ 86 റണ്‍സ്, പറന്നത് 10 സിക്‌സുകള്‍! തീപ്പൊരി ബാറ്റിങുമായി റുതര്‍ഫോര്‍ഡും ബ്രെവിസും

പാട്ട് കേട്ടാൽ മൂഡ് മാറുമോ?

SCROLL FOR NEXT