കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി/ ഫെയ്‍‌സ്ബുക്ക് 
Entertainment

മമ്മൂട്ടിയുടെ കാമറയ്‌ക്ക് മുന്നിൽ പോസ് ചെയ്‌ത് കുഞ്ചാക്കോ ബോബൻ; ഫാൻ ബോയി മൊമന്റ് പങ്കുവെച്ച് താരം; വിഡിയോ

മമ്മൂട്ടി ഫോട്ടോയെടുക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

Author : സമകാലിക മലയാളം ഡെസ്ക്

ടൻ മമ്മൂട്ടിയുടെ കാമറ ലെൻസിന് മുന്നിൽ പോസ് ചെയ്‌തിരിക്കുന്ന കുഞ്ചാക്കോ ബോബൻ. 'ദി മെ​ഗാ ഷൂട്ടർ' എന്ന ക്യാപ്‌ഷനോടെ കുഞ്ചാക്കോ ബോബൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വിഡിയോയ്‌ക്ക് താഴെ ആരാധകരുടെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഫോട്ടോ​ഗ്രഫിയോട് മമ്മൂട്ടിക്കുള്ള ഇഷ്ടം എല്ലാവർക്കും അറിയാവുന്നതാണ്. സഹപ്രവർത്തകരെ മോഡലാക്കി അദ്ദേഹം ചിത്രങ്ങൾ എടുക്കാറുണ്ട്. 'എന്റെ ആരാധനാപാത്രത്തിനൊപ്പം ഒരു ഫാൻ ബോയ് മൊമന്റ്' എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ചാക്കോയുടെ ചിത്രം മമ്മൂട്ടി ക്ലിക്ക് ചെയ്‌ത ശേഷം കുഞ്ചാക്കോ ബോബൻ അത് അസ്വദിക്കുന്നതും വിഡിയോയിൽ കാണാം. വെടിവെക്കുന്ന ബിജിഎമ്മിന്റെ അകമ്പടിയോടെയാണ് വിഡിയോ. ശേഷം മമ്മൂട്ടി എടുത്ത ചിത്രം പോസ്റ്റിന് താഴെ കമന്റ് ആയി താരം പോസ്റ്റും ചെയ്‌തിട്ടുണ്ട്. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക, ജിയോ ബേബിയുടെ കാതൽ, റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം