ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'നീയാം കടല്, പ്രിയനേ, നീയാം കടല്'; അമ്മയുടെ പാട്ടു കേട്ട് ചിരിച്ച് ലൂക്ക; വിഡിയോ പങ്കുവെച്ച് മിയ

ആരാധകരുടെ മനം കവരുകയാണ് മിയയുടെ പാട്ടു ലൂക്കയുടെ ചിരിയും

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട താരമാണ് നടി മിയ. കുഞ്ഞ് ജനിച്ചതോടെ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് താരം. എങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. മകന് പാട്ടുപാടി കൊടുക്കുന്ന മിയയെയാണ് വിഡിയോയിൽ കാണുന്നത്. 

അമ്മയും മകനും വൈറൽ

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ പ്രശസ്തമായ വാതിൽക്കല് വെള്ളരിപ്രാവ് എന്ന ​ഗാനമാണ് മകൻ ലൂക്കയ്ക്കുവേണ്ടി മിയ പാടുന്നത്. മകനൊപ്പം കിടന്നുകൊണ്ട് സെൽഫി കാമറയിലാണ് താരം വിഡിയോ പകർത്തിയിരിക്കുന്നത്. മിയയുടെ പാട്ട് കേട്ട് മനോഹരമായി ചിരിക്കുന്ന ലൂക്കയെയാണ് വിഡിയോയിൽ കാണുന്നത്. ലൂക്ക എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. 

മിയയുടേയും അശ്വിന്റേയും ലൂക്ക

ആരാധകരുടെ മനം കവരുകയാണ് മിയയുടെ പാട്ടു ലൂക്കയുടെ ചിരിയും. താരത്തിന്റെ പാട്ടിനെ പുകഴ്ത്തി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. മകൻ ജനിച്ചതിന് പിന്നാലെ ഇരുവരും ഒന്നാം വിവാഹം ആഘോഷിച്ചിരുന്നു.

റെഡ് വൈൻ, അനാർക്കലി, മെമ്മറീസ്, വിശുദ്ധൻ, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്‌സ് ഡേ, അൽമല്ലു, തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ്‌ ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

SCROLL FOR NEXT