Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഹൃദയം കൊണ്ട് ഹൃദയപൂർവത്തെ സ്വീകരിച്ച എല്ലാവർക്കും നന്ദി'; ഓണാശംസകൾ നേർന്ന് മോഹൻലാൽ

യഥാർഥത്തിൽ ഒരുപാട് സന്തോഷം. ഞാനിപ്പോൾ യുഎസിലാണ്.

സമകാലിക മലയാളം ഡെസ്ക്

ഹൃദയപൂർവത്തെ ഹൃദയത്തോട് ചേർത്ത മലയാളികൾക്ക് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു മോഹൻലാൽ നന്ദി അറിയച്ചത്. മലയാളികൾക്ക് ഓണാശംസകളും ലാലേട്ടൻ നേർന്നിട്ടുണ്ട്. "പ്രിയപ്പെട്ട പ്രേക്ഷകർ ഹൃദയം കൊണ്ട് ഹൃദയപൂർവത്തെ സ്വീകരിച്ചു. യഥാർഥത്തിൽ ഒരുപാട് സന്തോഷം. ഞാനിപ്പോൾ യുഎസിലാണ്.

ഇവിടെയും നല്ല റിപ്പോർട്ട്സ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരുപാട് സന്തോഷം. ഇങ്ങനെയൊരു സിനിമയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. അതൊരു സക്സസ്ഫുൾ‌ മൂവിയാക്കി മാറ്റിയ എല്ലാവർ‌ക്കും നന്ദി. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ നേരുന്നു. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഹൃദയപൂർവം ഓണാശംസകൾ". - മോഹൻലാൽ വിഡിയോയിൽ പറഞ്ഞു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവം ഈ മാസം 28 നാണ് തിയറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായം നേടി ചിത്രം തിയറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്. മോഹൻലാലിന് പുറമേ മാളവിക മോഹനൻ, സം​ഗീത, സിദ്ദിഖ്, സം​ഗീത് പ്രതാപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 8.63 കോടിയാണ്. ആദ്യ മൂന്ന് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 8.06 കോടി (ഗ്രോസ്) ആണെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.

അതേസമയം വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് മാത്രം ഒരു മില്യണ്‍ ഡോളറിന് മുകളില്‍ ചിത്രം വിദേശത്ത് നിന്ന് നേടിയിരുന്നു. 9.73 കോടി രൂപ വരും ഇത്. ആദ്യ രണ്ട് ദിവസത്തെ ഹൃദയപൂര്‍വത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 16.35 കോടി വരും.

Cinema News: Actor Mohanlal Onam Wish.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT