മോഹൻലാൽ ഫേയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം 
Entertainment

"പ്രണയത്തിന്റെയും ആത്മബന്ധത്തിന്റെയും ആഘോഷം"; ടോക്കിയോയിൽ നിന്ന് മോഹൻലാലും സുചിത്രയും

"35 വർഷത്തെ പ്രണയത്തിന്റെയും ആത്മബന്ധത്തിന്റെയും ആഘോഷം" എന്ന് കുറിച്ച് ടോക്യോയിൽ നിന്നുള്ള ചിത്രം താരം ആരാധകരുമായി പങ്കുവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന്റെ 35-ാം വാർഷികം ആഘോഷിച്ച് നടൻ മോഹൻലാലും സുചിത്രയും. "35 വർഷത്തെ പ്രണയത്തിന്റെയും ആത്മബന്ധത്തിന്റെയും ആഘോഷം" എന്ന് കുറിച്ച് ടോക്യോയിൽ നിന്നുള്ള ചിത്രം താരം ആരാധകരുമായി പങ്കുവച്ചു. ഷൂട്ടിങ് തിരക്കിൽ നിന്ന് മാറി സുചിത്രയോടൊപ്പം അവധി ആഘോഷിക്കുകയാണ് മോഹൻലാൽ. വിവാഹ വാർഷിക ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. 

സുചിത്രയ്ക്ക് വിവാഹ വാർഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രമാണ് താരം ആരാധകരുമായി പങ്കിവച്ചത്. "ഫ്രം ടോക്യോ വിത്ത് ലവ്" എന്നാണ് ഇതിനൊപ്പം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് മോഹൻലാലും കുടുബവും അവധിക്കാലം ആഘോഷിക്കാൻ ജപ്പാനിലേക്ക് പോയത്. 

സുചിത്രയ്ക്കൊപ്പം ചെറിപ്പൂക്കൾക്കിടയിൽ നിൽക്കുന്ന ജപ്പാനിൽ നിന്നുള്ള ഒരു അതിമനോഹര ചിത്രം താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ചെറിപൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകൾക്കൊപ്പമാണ് ചിത്രം പങ്കുവച്ചത്. ജപ്പാനിലെ ഹിരോഷിമ പാർക്കിൽ നിന്നും പകർത്തിയതാണ് ചിത്രം.

1988 ലാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്.  അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT