നാ​ഗേന്ദ്ര ബാബു, നിഹാരിക കൊനിഡേല (Niharika Konidela) ഇൻസ്റ്റ​ഗ്രാം
Entertainment

'ആ വിവാഹം ഞങ്ങൾക്ക് പറ്റിയ തെറ്റ്'; നിഹാരിക കൊനിഡേലയുടെ വിവാഹമോചനത്തെക്കുറിച്ച് നാ​ഗേന്ദ്ര ബാബു

ഐടി പ്രൊഫഷണലായ ചൈതന്യ ജോന്നലഗദ്ദയായിരുന്നു നിഹാരികയുടെ മുൻ ഭർത്താവ്.

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് നടിയും നിർമാതാവുമാണ് നടി നിഹാരിക കൊനിഡേല. നിഹാരികയുടെ വിവാഹമോചന വാർത്തയും തെലുങ്ക് സിനിമാ ലോകത്ത് വൻ ചർച്ചയായി മാറിയിരുന്നു. തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ ചിരഞ്ജീവിയുടെയും പവൻ കല്യാണിൻ്റെയും മരുമകളും യുവതാരങ്ങളായ അല്ലു അർജുൻ, റാം ചരൺ എന്നിവരുടെ കസിനുമാണ് നിഹാരിക.

ഐടി പ്രൊഫഷണലായ ചൈതന്യ ജോന്നലഗദ്ദയായിരുന്നു നിഹാരികയുടെ മുൻ ഭർത്താവ്. രണ്ടര വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2023ലാണ് ഇരുവരും വിവാഹമോചിതരായത്.

ഇപ്പോഴിതാ നിഹാരികയുടെ വിവാഹമോചനത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടിയുടെ അച്ഛനും നടനുമായ നാ​ഗേന്ദ്ര ബാബു. ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിലാണ് ആ വിവാഹം തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്ന് നാ​ഗേന്ദ്ര ബാബു തുറന്നു പറഞ്ഞത്.

"എല്ലാ കാര്യങ്ങളും നിഹാരികയും ഞാനും തമ്മിൽ സംസാരിക്കാറുണ്ട്. എന്റെ മക്കളുടെ കരിയറിൽ ഞാൻ ഒരിക്കലും ഇടപെടാറില്ല. അവരുടെ സിനിമകൾ ഹിറ്റായാലും ഫ്ലോപ്പായാലും എനിക്ക് പ്രശ്‌നമില്ല, അവരുടെ സന്തോഷമാണ് എനിക്ക് പ്രധാനം. അവർക്ക് സന്തോഷമില്ലെങ്കിൽ പിന്നെ കോടികൾ ഉണ്ടായിരുന്നിട്ട് എന്ത് കാര്യം".- നാ​ഗേന്ദ്ര ബാബു പറഞ്ഞു.

നിഹാരികയുടെ കാര്യത്തിൽ തനിക്ക് ഒരു തെറ്റ് പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എന്റെ കണക്കുക്കൂട്ടലുകൾ തെറ്റായിരുന്നു. ആ വിവാഹം ഞങ്ങളുടെ തെറ്റായിരുന്നു. ഞങ്ങൾക്ക് ശരിയായി കാര്യങ്ങൾ വിലയിരുത്താൻ കഴിഞ്ഞില്ല. ഞങ്ങൾ അവളെ വിവാഹത്തിന് നിർബന്ധിച്ചിരുന്നില്ല. ഇങ്ങനെയൊരു ആലോചന വന്നു, അവൾ സമ്മതം മൂളി. അത് നല്ലതായിരിക്കുമെന്ന് ഞങ്ങൾ കരുതി". - നാ​ഗേന്ദ്ര ബാബു വ്യക്തമാക്കി.

അവർ തമ്മിൽ പലതരത്തിലുള്ള പൊരുത്തക്കേടുകൾ ഉണ്ടായിരുന്നുവെന്നും അതിനാലാണ് വിവാ​ഹമോചിതരാകാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ആ ബന്ധത്തിൽ അവർ സന്തുഷ്ടരായിരുന്നില്ല. ഒരുമിച്ച് നിൽക്കാൻ അവർക്ക് താല്പര്യമില്ലായിരുന്നു.

അവരുടെ തീരുമാനത്തോട് ഞാൻ യോജിച്ചു, അത്രയേ ഉള്ളൂ. നിലവിൽ‌ സിനിമകളുടെ നിർമാണ തിരക്കുകളിലാണ് നിഹാരിക. മുന്നോട്ടുള്ള ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ അവൾ മറ്റൊരാളെ വിവാഹം കഴിച്ചേക്കാം,"- നാ​ഗേന്ദ്ര ബാബു പറഞ്ഞു.

Actor Nagendra Babu broke his silence about his daughter Niharika Konidela's divorce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT