നകുൽ ഭാര്യയോടൊപ്പം/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടന്‍ നകുലിന് ആണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവച്ച് താരം 

മകന്റെ കൈവിരലുകള്‍ പിടിച്ചുള്ള ചിത്രം പങ്കുവച്ചാണ് നകുല്‍ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അച്ഛനായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടന്‍ നകുല്‍ മെഹ്ത. ബുധനാഴ്ചയാണ് നകുലിനും ഭാര്യ ജാന്‍കി പരീക്കിനും ആണ്‍ കുഞ്ഞ് പിറന്നത്. ശനിയാഴ്ച നടന്‍ ആരാധകരോട് ഈ സന്തോഷം പങ്കുവച്ചു. മകന്റെ കൈവിരലുകള്‍ പിടിച്ചുള്ള ചിത്രം പങ്കുവച്ചാണ് നകുല്‍ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. 

2012ലാണ് നകുലും ജാന്‍കി പരീക്കും വിവാഹിതരായത്. സോഷ്യല്‍ മീഡിയ വഴി കുഞ്ഞിനായി കാത്തിരിക്കുന്ന വിവരം ഇവര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 

ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ നടനാണ് നകുല്‍. പ്യാര്‍ കാ ദര്‍ദ്ദ് ഹെ മീഠാ പ്യാരാ പ്യാര എന്ന സീരിയലിലൂടെയാണ് നകുല്‍ കരിയറിന് തുടക്കമിട്ടത്. പിന്നീട് ഇഷ്‌ക്ബാസ്, ദില്‍ ബോലെ ഒബ്‌റോയ് തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധനേടി. നെവര്‍ കിസ് യുവര്‍ ബെസ്റ്റ് ഫ്രണ്ട്, ബേ കണ്‍ട്രോള്‍ തുടങ്ങി വെബ് സീരീസിലും നടന്‍ അഭിനയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി