നിവിന്‍ പോളി 
Entertainment

"തുറമുഖം എന്റെ പോക്കറ്റിലല്ല ഇരിക്കണെ", ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്‍ റിലീസിനെടുത്തെന്ന് നിവിന്‍ പോളി  

ചിത്രം നവംബര്‍- ഡിസംബര്‍ കാലയളവില്‍ എത്തിയേക്കുമെന്ന് നിവിൻ

Author : സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന തുറമുഖം. പലകുറി റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രം എന്ന് റിലീസിനെത്തുമെന്ന് ഇനിയും വ്യക്തമല്ല. ഇപ്പോഴിതാ തുറമുഖത്തിനായി കാത്തിരിക്കന്ന പ്രേക്ഷകർക്ക് പ്രതീക്ഷയേകുന്ന ഒരു വാർത്തയാണ് നിവിൻ പങ്കുവച്ചത്. ചിത്രം നവംബര്‍- ഡിസംബര്‍ കാലയളവില്‍ എത്തിയേക്കും എന്നാണ് താരം അറിയിച്ചിരിക്കുന്നത്. 

നിവിന്റെ പുതിയ സിനിമയായ സാറ്റർഡേ നൈറ്റ്സ് റിലീസുമായി ബന്ധപ്പെട്ട പരിപാടിക്കെത്തിയപ്പോഴാണ് താരം തുറമുഖത്തെക്കുറിച്ച് സംസാരിച്ചത്. ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് നിവിൻ ഇത് പറഞ്ഞത്. "തുറമുഖം എന്‍റെ പോക്കറ്റിലല്ല ഇരിക്കണെ. ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആ​ഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്‍റെ നിര്‍മ്മാതാവിന്‍റെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാം കാരണം അത് ഇത്തിരി പ്രശ്നത്തില്‍ ഇരിക്കുകയാണ്. അത് നവംബര്‍- ഡിസംബറില്‍ റിലീസ് ആവുമെന്നാണ് കേള്‍വി", നിവിൻ പറഞ്ഞു. 

നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നതെന്നും അതുകൊണ്ട് അത് റിലീസ് ആകുമെന്നാണ് വിശ്വസിക്കുന്നതെന്നും നിവിൻ പറഞ്ഞു. നിവിന് പുറമേ ‌ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത