നൂറിനും ഫഹീമും/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നൂറിൻ ഷെരീഫും ഫഹീം സഫറും വിവാഹിതരായി; പ്രിയാ വാര്യരും രജിഷയുമടക്കം താരനിര, നൃത്തവുമായി അഹാനയും സംഘവും

തിരുവനന്തപുത്ത് അൽ സാജ് കൺവൻഷൻ സെന്ററിൽ ആണ് താരവിവാഹം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റെ നാളത്തെ പ്രണയത്തിനൊടുവിൽ നടി നൂറിൻ ഷെരീഫും നടൻ ഫഹീം സഫറും വിവാഹിതരായി. തിരുവനന്തപുത്ത് അൽ സാജ് കൺവൻഷൻ സെന്ററിൽ ഇന്നലെയാണ് താരവിവാഹം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേരാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. ചടങ്ങിന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു. 

അഹാന കൃഷ്ണ, രജിഷ വിജയൻ, പ്രിയ വാര്യർ, നിൽജ ബേബി, ശരണ്യ മോഹൻ, ചിപ്പി, ഇന്ദ്രൻസ്, സഞ്ജു സുനിച്ചൻ തുടങ്ങി വലിയൊരു താരനിരതന്നെ വിവാഹ സത്കാരത്തിൽ പങ്കെടുത്തു. അഹാനയും സംഘവും അവതരിപ്പിച്ച നൃത്തവിഡിയോ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്.   

2017ൽ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അഡാർ ലൗ എന്ന സിനിമയിൽ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബർമൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.‌ ജൂൺ, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫർ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം