പവൻ കല്യാൺ (Pawan Kalyan) എക്സ്
Entertainment

പവർസ്റ്റാറിന്റെ 'ഹരി ഹര വീര മല്ലു'; പുതിയ അപ്ഡേറ്റ് പുറത്ത്

ജൂലൈ 24ന് തിയറ്ററുകളിൽ ചിത്രം എത്തും

സമകാലിക മലയാളം ഡെസ്ക്

തെലുങ്കു ചലച്ചിത്രലോകത്തെ പവർസ്റ്റാർ പവൻ കല്യാൺ പ്രധാനവേഷത്തിലെത്തുന്ന 'ഹരി ഹര വീര മല്ലു' വിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ തീയറ്ററിക്കൽ ട്രെയലർ ജൂലൈ മൂന്നിന് പുറത്തുവിടുമെന്നാണ് പുതിയ അപ്ഡേറ്റ്. ജൂലൈ 24ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ് ജഗര്‍ലാമുഡിയും ജ്യോതി കൃഷ്‍ണയുമാണ്. സിനിമ ചിത്രീകരിച്ചിരിക്കുന്നത് പതിനേഴാം നൂറ്റാണ്ടിലെ മുഗൾ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് .

നിധി അഗര്‍വാളാണ് ചിത്രത്തിൽ പവൻ കല്യാണിന്റെ നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫക്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

'ഭീംല നായക്' ആയിരുന്നു ഒടുവില്‍ താരത്തിന്റെതായി പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു 'ഭീംല നായക്'. ചിത്രം സംവിധാനം ചെയ്‍തത് സാഗര്‍ കെ ചന്ദ്രയാണ്. പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം.

The makers of 'Hari Hara Veera Mallu', starring Pawan Kalyan, known as the power star of the Telugu film industry, have released a new update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

SCROLL FOR NEXT