തെലുങ്കിലെ സൂപ്പർതാരമാണ് പവൻ കല്യാൺ. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും അദ്ദേഹം സജീവമാണ്. ജന സേനാ പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ച അദ്ദേഹം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്താറുണ്ട്. ഇപ്പോൾ ശ്രദ്ദനേടുന്നത് ജന സേനാ പാർട്ടിയുടെ രാഷ്ട്രീയ റാലിക്കിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ്. താൻ വാങ്ങുന്ന പ്രതിഫലത്തേക്കുറിച്ചാണ് പവൻ കല്യാൺ വെളിപ്പെടുത്തൽ നടത്തിയത്.
ദിവസം രണ്ട് കോടി രൂപയാണ് തന്റെ പ്രതിഫലം എന്നാണ് പവൻ കല്യാൺ പറഞ്ഞത്. രാഷ്ട്രീയ അധികാരം താന്‍ ലക്ഷ്യമാക്കുന്നത് പണം മുന്നില്‍ കണ്ടല്ലെന്ന് വ്യക്തമാക്കാനാണ് സിനിമയിലെ പ്രതിഫലക്കാര്യം പവന്‍ കല്യാണ്‍ റാലിക്കിടെ പറഞ്ഞത്. ആവശ്യം വന്നാൽ ഇതുവരെ സമ്പാദിച്ചതെല്ലാം എഴുതിക്കൊടുക്കാനും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എനിക്ക് പണത്തോട് ആര്‍ത്തിയില്ല. ഞാന്‍ സമ്പാദിക്കുന്നതെല്ലാം തിരിച്ചുകൊടുക്കാനും വഴികണ്ടെത്താറുണ്ട്. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയ്ക്ക് 20-22 ദിവസത്തെ കോള്‍ ഷീറ്റാണ് ഉള്ളത്. ഒരു ദിവസം രണ്ട് കോടി രൂപയാണ് എന്റെ പ്രതിഫലം. ഞാന്‍ നുണപറയുകയല്ല. എല്ലാ പ്രൊജക്റ്റിനും ഇതല്ല എനിക്ക് ലഭിക്കുന്നത്. പക്ഷേ ഒരു മാസത്തില്‍ താഴെ ജോലി ചെയ്താല്‍ ശരീശരി 45 കോടി രൂപ സമ്പാദിക്കാനും മാത്രം വലിയവനാണ് ഞാന്‍. പവന്‍ കല്യാണ്‍ പറഞ്ഞു.
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ആയ ഭീംല നായക് ആണ് പവന്‍ കല്യാണിന്റേതായി ഏറ്റവുമൊടുവില്‍ തിയറ്ററുകളിൽ എത്തിയ ചിത്രം. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ഹരി ഹര വീര മല്ലു, ഉസ്താദ് ഭഗത് സിങ്, ഒജി തുടങ്ങിയവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates