പൃഥ്വിരാജ്/ ചിത്രം ഫെയ്‌സ്‌ബുക്ക് 
Entertainment

പുറം തിരിഞ്ഞ് പൃഥ്വിരാജ്, കാരണം തിരക്കി ആരാധകർ- വൈറൽ ചിത്രം

ആരാധകരെ കുഴപ്പിച്ച് പൃഥ്വിരാജിന്റെ പുതിയ അപ്‌ഡേഷൻ

Author : സമകാലിക മലയാളം ഡെസ്ക്

നടനായും സംവിധായകനായും നിർമാതാവായുമൊക്കെ സിനിമ ആരാധകരുടെ പ്രിയ താരമാണ് പൃഥ്വിരാജ്. തന്റെ ഓരോ വിശേഷവും താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. എന്നാൽ ഫെയ്‌സ് ബുക്കിൽ പുതിയ തുടക്കമെന്ന് മാത്രം എഴുതി പുറം തിരിഞ്ഞ് നിൽക്കുന്ന താരത്തിന്റെ ചിത്രം ആരാധകരെ ആകെ കുഴപ്പിച്ചിരിക്കുകയാണ്.

എന്തിനുള്ള തുടക്കമാണെന്നുള്ള തെരച്ചിലിലാണ് ആരാധകർ ഇപ്പോൾ. ചിത്രം വൈറലായതോടെ സമൂഹമാധ്യമങ്ങളിലും ചർച്ച തുടങ്ങി. ചിലരുടെ അഭിപ്രായത്തിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പരാനെ കുറിച്ചാണെന്നാണ്. ചിലർ കാളിയൻ എന്ന ചിത്രം തുടങ്ങുകയാണോയെന്നാണ് ചോദിക്കുന്നത്. മറ്റുചിലർ ആടുജീവിതത്തെ കുറിച്ചായിരിക്കുമെന്നാണ് സംശയം പ്രകടിപ്പിച്ചത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ എന്ന സിനിമയാണ് താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. അപർണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ