ചിത്രം: ഇന്‍സ്റ്റഗ്രാം 
Entertainment

'പത്ത് വര്‍ഷം, ഈ സ്ത്രീ ഒരു മെഡല്‍ അര്‍ഹിക്കുന്നു'; വിവാഹ വാര്‍ഷികത്തില്‍ പൃഥ്വിരാജ്, ഏറ്റവും പ്രിയപ്പെട്ട ചിത്രവുമായി സുപ്രിയയും 

ഉറ്റ സുഹൃത്ത്, സോള്‍മേറ്റ്, പങ്കാളി എല്ലാം ഒരാളില്‍ കിട്ടാന്‍ ഭാഗ്യവാനാണ് എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് മലയാളത്തിന്റെ താരദമ്പതികളായ പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഉറ്റ സുഹൃത്ത്, സോള്‍മേറ്റ്, പങ്കാളി എല്ലാം ഒരാളില്‍ കിട്ടാന്‍ ഭാഗ്യവാനാണ് എന്ന് കുറിച്ചാണ് പൃഥ്വി വാര്‍ഷികത്തിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. 

'പത്ത് വര്‍ഷം, ഉറ്റ സുഹൃത്ത്, സോള്‍മേറ്റ്, പങ്കാളി എല്ലാം ഒരാളില്‍ കിട്ടാന്‍ എല്ലാവര്‍ക്കും ഭാഗ്യമുണ്ടാകില്ല. ലോകം മുഴുവന്‍ നമ്മളെ പിന്തുണച്ചപ്പോള്‍ നമ്മളൊന്നിച്ച് ആഘോഷിച്ചിട്ടുണ്ട്. ലോകം മുഴുവന്‍ നമ്മളെ വലിച്ച് താഴെയിടാന്‍ നോക്കിയപ്പോഴും നമ്മള്‍ കൈ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. എന്റെ മിടുക്കി കുട്ടിയുടെ അമ്മ, എന്നെ ചേര്‍ത്തുപിടിക്കുന്ന കരുത്ത്, ഇഎനിക്കൊപ്പം പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന് ഈ സ്ത്രീ ഒരു മെഡല്‍ അര്‍ഹിക്കുന്നു. ഐ ലവ് യൂ സുപ്‌സ്, അടുത്ത പത്ത് വര്‍ഷവും, എന്നന്നേക്കും', ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചു. 

പത്ത് വര്‍ഷത്തിനിടെ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും മനോഹരമായ മുഹൂര്‍ത്തങ്ങളും ഓര്‍ത്താണ് സുപ്രിയ പത്താം വര്‍ഷത്തിന്റെ സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബേബി ഷവറിനിടെ പകര്‍ത്തിയ ഒരു ചിത്രം കുറിപ്പിനൊപ്പം വളരെ സ്‌പെഷ്യലായി സുപ്രിയ പങ്കുവച്ചു. 2014ല്‍ പകര്‍ത്തിയ ഈ ചിത്രം തന്റെ ഏറ്റവും പ്രിയപ്പെട്ടതാണെന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21