ചിത്രം: ഫേസ്ബുക്ക് 
Entertainment

'ബിസ്‍ക്കറ്റ്  കിംഗ്' രാജൻ പിള്ള ആയി പൃഥ്വി; ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യാൻ താരം 

ആദ്യമായാണ് പൃഥ്വിരാജ് ഒരു സീരീസ് സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വെബ് സീരീസ് സംവിധാനം ചെയ്തുകൊണ്ട് ഹിന്ദിയിലേക്ക് ചുവടുവയ്ക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. 'ബിസ്‍ക്കറ്റ്  കിംഗ്' എന്ന അറിയപ്പെട്ടിരുന്ന രാജൻ പിള്ളയുടെ ജീവിതമാണ് താരം വെബ് സീരീസ് ആക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് സീരീസിൽ രാജൻ പിള്ളയായി അഭിനയിക്കുന്നതും. 

ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് മലയാളിയായ രാജൻ പിള്ള വ്യവസായ ജീവിതം തുടങ്ങിയത്. സിംഗപ്പൂരിലെ സാമ്പത്തിക ഇടപാടുകളെത്തുടർന്ന് ഇന്ത്യയിൽ തടവിലാക്കപ്പെട്ട രാജൻപിള്ള ജുഡിഷ്യൻ കസ്റ്റഡിയിൽ വെച്ചാണ് മരിച്ചത്. രാജൻ പിള്ളയുടെ സംഭവബഹുലമായ ജീവിതമാണ് സീരീസിന്റെ ഇതിവൃത്തം. 

എപ്പോഴാകൂം സീരീസിന്റെ ഷൂട്ടിങ് തുടങ്ങുന്നതെന്നോ ഏത് ഒടിടി പ്ലാറ്റ്‍ഫോമിലാകും റിലീസ് എന്നോ വെളിപ്പെടുത്തിയിട്ടില്ല. യൂദ്‍ലി ഫിലിംസ് ആണ് രാജൻ പിള്ളയുടെ ജീവിതം സീരീസാക്കാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് പൃഥ്വിരാജ് ഒരു സീരീസ് സംവിധാനം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു