രാജേഷ് മാധവൻ, ദീപ്തി കാരാട്ട്  ഇൻസ്റ്റ​ഗ്രാം
Entertainment

നടൻ രാജേഷ് മാധവൻ വിവാഹിതനായി, വധു ദീപ്തി കാരാട്ട്

ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്‌ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചാണ് രാജേഷ് ദീപ്തിയുടെ കഴുത്തിൽ താലിചാർത്തിയത്.

സെറ്റ് സാരിയിൽ പക്കാ മലയാളി വധുവായാണ് ദീപിത് അണിഞ്ഞൊരുങ്ങിയത്. ഫ്ളോറൽ വർക്കിലുള്ള ക്രീം ഷർട്ടായിരുന്നു രാജേഷ് മാധവന്റെ വേഷം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇവരുടെ വിവാഹ ചിത്രങ്ങൾ. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ അറിയിക്കുന്നത്.

വിവാ​ഹത്തിന് മുന്നോടിയായുള്ള ഹൽദി, സം​ഗീത് ചടങ്ങുകളെല്ലാം വൻ ആഘോഷമായിരുന്നു. സം​ഗീദ് ചടങ്ങിൽ താരങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു. കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. ടെലിവിഷനിലൂടെ സിനിമയിലേക്ക് എത്തിയ രാജേഷ് അപ്രതീക്ഷിതമായാണ് നടനാവുന്നത്.

ദിലീഷ് മഹേഷിന്റെ പ്രതികാരത്തിൽ ഒരു ചെറിയ വേഷം നൽകിയതോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. എന്നാല്‍ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് രാജേഷ് മാധവും ദീപ്തിയും കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും. സിനിമയുടെ അസോസിയേറ്റ് ഡയരക്ടര്‍മാറില്‍ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ ദീപ്തി കാരാട്ട്. തുടർന്ന് പ്രണയത്തിലാവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT