ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

പൂര്‍ണ നഗ്നനായി രണ്‍വീര്‍ സിങ്, സോഷ്യല്‍ മീഡിയയെ തീപിടിപ്പിച്ച് ചിത്രങ്ങള്‍

ബോളിവുഡില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ് രണ്‍വീറിന്റെ നഗ്ന ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഫാഷന്‍ പരീക്ഷണങ്ങളിലൂടെ അമ്പരപ്പിക്കുന്ന താരമാണ് രണ്‍വീര്‍ സിങ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ തീ പിടിപ്പിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ്. പൂര്‍ണ നഗ്നനായാണ് രണ്‍വീര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. പേപ്പര്‍ മാഗസിനു വേണ്ടിയായിരുന്നു താരത്തിന്റെ ഹോട്ടസ്റ്റ് ലുക്ക്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 

ബോളിവുഡില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ് രണ്‍വീറിന്റെ നഗ്ന ചിത്രങ്ങള്‍, മേജര്‍ എന്നാണ് ഫയര്‍ ഇമോജിക്കൊപ്പം പ്രിയങ്ക കുറിച്ചത്. രാജ്യം കണ്ട ഏറ്റവും മികച്ച കവര്‍ ഫോട്ടോ എന്നായിരുന്നു മസബ ഗുപ്തയുടെ കമന്റ്. ഫയര്‍ എന്നാണ് പരിണിതി കുറിച്ചത്. 

നഗ്‌ന ഫോട്ടോഷൂട്ടിനെക്കുറിച്ച് അഭിമുഖത്തില്‍ രണ്‍വീര്‍ പറയുന്നുണ്ട്. 'എനിക്ക് ശാരീരികമായി നഗ്‌നനാകുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ എന്റെ ചില പ്രകടനങ്ങളില്‍ ഞാന്‍ നഗ്‌നനായിരുന്നു. നിങ്ങള്‍ക്ക് എന്റെ ആത്മാവിനെ കാണാന്‍ കഴിയും. അത് എത്രമാത്രം നഗ്‌നമാണ്? അത് യഥാര്‍ത്ഥത്തില്‍ നഗ്‌നമാണ്. ആയിരം ആളുകള്‍ക്ക് മുന്നില്‍ എനിക്ക് നഗ്‌നനാകാന്‍ പറ്റും. അവര്‍ക്ക് അത് അസ്വസ്ഥതയുണ്ടാകുന്നുവെന്നു മാത്രം.'

നിരവധി ആരാധകരും താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.  ബോളിവുഡിലെ ഏറ്റവും സെക്സി സ്റ്റാര്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. 'അവന്‍ തന്റെ ലൈംഗികതയില്‍ എത്രമാത്രം ആത്മവിശ്വാസം പുലര്‍ത്തുന്നുവെന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. എന്നാല്‍ അതിനൊപ്പം തന്നെ വിമര്‍ശനവും രൂക്ഷമാവുന്നുണ്ട്. രണ്‍വീറിനെ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളും ട്രോളുകളുമാണ് വരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT