രവി കിഷനും മകൾ ഇഷിതയും/ ട്വിറ്റർ 
Entertainment

നടന്‍ രവി കിഷന്റെ മകള്‍ സൈന്യത്തില്‍ ചേര്‍ന്നു; അഭിമാനമെന്ന് അനുപം ഖേര്‍

രാജ്യത്തെ സേവിക്കാനായി കഴിഞ്ഞ മൂന്നു വര്‍ഷമായി മകള്‍ കഠിന പ്രയത്‌നത്തിലായിരുന്നു എന്നാണ് രവി കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

ടനും എംപിയുമായ രവി കിഷന്റെ മകള്‍ ഇഷിത സൈന്യത്തില്‍ ചേര്‍ന്നു. ഗവണ്‍മെന്റിന്റെ അഗ്നിപഥിലൂടെയാണ് 21 കാരിയായ ഇഷിത സൈന്യത്തിന്റെ ഭാഗമായത്. രവി കിഷന്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. രാജ്യത്തെ സേവിക്കാനായി കഴിഞ്ഞ മൂന്നു വര്‍ഷമായി മകള്‍ കഠിന പ്രയത്‌നത്തിലായിരുന്നു എന്നാണ് രവി കുറിച്ചത്. 

എന്റെ ധീരയായ മകള്‍ ഇഷിത ശുക്ല കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തെ സേവിക്കാനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു. ഡല്‍ഹി ഡയറക്ടറേറ്റിലെ 7 ഗേള്‍സ് ബെറ്റാലിയനിലെ കേഡറ്റാണ് അവള്‍. കടുത്ത ശൈത്യത്തിലും കോടമഞ്ഞിലും പരിശീലനം നടത്തിയാണ് റിപ്പബ്ലിക് ഡേ പരേഡില്‍ പങ്കെടുത്തത്. അഗ്നിപഥിലൂടെ സൈന്യത്തില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് അവള്‍ എന്നോട് പറയുകയായിരുന്നു. മുന്നോട്ടു പോകാന്‍ ഞാന്‍ അവളോട് പറഞ്ഞു.- രവി കിഷന്‍ കുറിച്ചു. 

തുടര്‍ന്ന് നിരവധി പേരാണ് ഇഷിതയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. നടന്‍ അനുപം ഖേറും പ്രശംസയുമായി എത്തി. ഇഷിത സൈന്യത്തില്‍ ചേര്‍ന്നതില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നാണ് അനുപം ഖേര്‍ പറഞ്ഞത്. ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT