ഫയല്‍ ചിത്രം 
Entertainment

നടൻ ശരത് കുമാർ ആശുപത്രിയിൽ

നടന്റെ ആരോ​ഗ്യ സ്ഥിതിയിൽ കുഴപ്പങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടന്റെ ആരോ​ഗ്യ സ്ഥിതിയിൽ കുഴപ്പങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ ഉണ്ട്.

ഇടയ്ക്ക് നടത്താറുള്ള പതിവ് പരിശോധനയ്ക്കാണ് ആശുപത്രിയിലെത്തിയത്. ചെക്കപ്പ് കഴിഞ്ഞ് അദ്ദേഹം ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നു നടന്റെ വക്താവ് വ്യക്തമാക്കി.

തമിഴിലും തെലുങ്കിലുമായി വരാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ശരത്കുമാർ അടുത്ത കാലത്തായി ചെന്നൈയ്ക്കും ഹൈദരാബാദിനുമിടയിൽ യാത്രയിലായിരുന്നു. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ 130ഓളം സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT