സതീന്ദര്‍ കുമാര്‍ ഖോസ്ല, എക്സ് 
Entertainment

'ബീര്‍ബല്‍'; നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു

നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു. ബീര്‍ബല്‍ എന്ന പേരില്‍ അറിയപ്പെടുന്ന സതീന്ദര്‍ കുമാര്‍ ഖോസ്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്. സതീന്ദര്‍ കുമാര്‍ ഖോസ്ലയുടെ സുഹൃത്ത് ജുഗ്നു മരണം സ്ഥിരീകരിച്ചു. സതീന്ദര്‍ കുമാര്‍ ഖോസ്ലയുടെ മരണത്തില്‍ സിനിമാ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.

വിവിധ ഭാഷകളിലായി 500ല്‍പ്പരം സിനിമകളില്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അഭിനയിച്ചിട്ടുണ്ട്. ഹിന്ദിക്ക് പുറമേ പഞ്ചാബി, ഭോജ്പുരി, മറാത്തി തുടങ്ങിയ ഭാഷകളിലായിരുന്നു അഭിനയം. കോമഡി താരം എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

1975ലെ ഹിറ്റ് ചിത്രമായ ഷോലെയിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ആസ്വാദകരുടെ ഇടയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തടവുപുള്ളിയായിട്ടായിരുന്നു ഷോലെയില്‍ അഭിനയിച്ചത്. അമീര്‍ ഗരീബ്, അനുരോദ്ധ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഉപ്കര്‍, റൊട്ടി കപ്ഡ ഔര്‍ മകാന്‍, ക്രാന്തി, നസീബ്, യാരാന, ഹം ഹേ രാഹി പ്യാര്‍ കേ, അഞ്ജാം എന്നീ ചിത്രങ്ങളിലും അദ്ദേഹം ഹ്രസ്വ വേഷങ്ങള്‍ ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ