ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ശരീരത്തിൽ എവിടെയൊക്കെ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്?' മറുപടിയുമായി ശ്രുതി ഹാസൻ

തന്റെ ശരീരത്തിൽ നടത്തിയിട്ടുള്ള പ്ലാസ്റ്റിക് സർജറിയെ കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

രീരസൗന്ദര്യത്തിനായി എത്ര റിസ്കെടുക്കാനും തയാറാണ് താരസുന്ദരികൾ. ചെറിയ ബ്യൂട്ടി ടിപ്സുകൾ മുതൽ പ്ലാസ്റ്റിക് സർജറി വരെ പലരും തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ പ്ലാസ്റ്റിക് സർജറിയെ വലിയ തെറ്റായാണ് ഭൂരിഭാ​ഗം പേരും വിലയിരുത്തുന്നത്. ഇതിന്റെ പേരിൽ ക്രൂരമായ പരിഹാസങ്ങൾക്ക് ഇരയാകേണ്ടി വരുന്നവർ നിരവധിയാണ്. അതിനാൽ പലരും സർജറി നടത്തിയ വിവരം രഹസ്യമായി വയ്ക്കും. എന്നാൽ നടി ശ്രുതി ഹാസൻ ഇതിൽ നിന്ന് വ്യത്യസ്തയാണ്. തന്റെ ശരീരത്തിൽ നടത്തിയിട്ടുള്ള പ്ലാസ്റ്റിക് സർജറിയെ കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്. 

ഇപ്പോൾ ശ്രദ്ധ നേടുന്നത് ശ്രുതി ഹസന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ്. പ്ലാസ്റ്റിക് സർജറിയെക്കുറിച്ചുള്ള പരിഹാസ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ആരാധകരുമായി നടത്തിയ ക്യു ആൻഡ എ സെഷനിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ശരീരത്തില്‍ എവിടെയൊക്കെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട് എന്നായിരുന്നു ഒരാളുടെ പരിഹാസ കമന്റ്. ഇതിനു മറുപടിയായി നടി നല്‍കിയത് ഒരു ചിത്രമാണ്. മൂക്കിലേക്ക് കൈചൂണ്ടിയുള്ള ഫോട്ടോയാണ് ശ്രുതി ഹാസന്‍ പങ്കുവച്ചിരിക്കുന്നത്.  

പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് താൻ സന്തോഷത്തോടെ പറയുമെന്ന് നേരത്തെ ശ്രുതി വ്യക്തമാക്കിയിരിക്കുന്നു. "ഇതെന്റെ ജീവിതമാണെന്നും എന്റെ മുഖമാണെന്നും പറയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. അത് സമ്മതിക്കാന്‍ എനിക്ക് ഒരു നാണവുമില്ല. ഞാന്‍ അതിന് പ്രചാരണം നല്‍കുമോ എന്നോ അതിനെതിരെ പ്രതികരിക്കുമോ എന്നോ ചോദിച്ചാല്‍ ഉത്തരം നോ എന്നാണ്. കാരണം അത് ഞാൻ എങ്ങനെ ജീവിക്കണം എന്ന എന്റെ തീരുമാനത്തിന്റെ ഭാ​ഗമാണ്", - ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT