ശിവ കാര്‍ത്തികേയന്‍/ ഫെയ്‌സ്‌ബുക്ക് 
Entertainment

ഒരു സിനിമയ്ക്ക് എത്ര പണം കിട്ടും? പ്രതികരിച്ച് ശിവ കാർത്തികേയൻ

നിര്‍മാതാവിന്റെ ശേഷിയനുസരിച്ച് പ്രതിഫലം കുറയ്ക്കാറുണ്ടെന്ന് നടന്‍ ശിവ കാര്‍ത്തികേയന്‍ 

സമകാലിക മലയാളം ഡെസ്ക്

സിനിമയുടെ വലിപ്പം നോക്കിയാണ് പ്രതിഫലം തീരുമാനിക്കുന്നതെന്ന് നടന്‍ ശിവ കാര്‍ത്തികേയന്‍. സഹനടനായി എത്തി ചുരുങ്ങിയ സമയം കൊണ്ട് തമിഴില്‍ മുന്‍നിര നായകന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച താരമാണ് ശിവ കാര്‍ത്തികേയന്‍. ഇപ്പോഴിതാ സിനിമയിലെ തന്റെ പ്രതിഫലത്തെ കുറിച്ചും സംവിധാന മോഹത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം. 

ഓരോ സിനിമയ്ക്കും ഓരോ പ്രതിഫലമാണ് വാങ്ങുന്നത്. കരിയറിന്റെ തുടക്കം മുതൽ നിശ്ചിത പ്രതിഫലം വാങ്ങിയിട്ടില്ല. സിനിമയുടെ വലിപ്പം നോക്കിയാണ് പ്രതിഫലം തീരുമാനിക്കുന്നത്. കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് സിനിമയെ കുറിച്ച് ആഴത്തില്‍ മനസിലാക്കാറുണ്ടെന്നും നിര്‍മാതാവിന്റെ ശേഷിയനുസരിച്ച് പ്രതിഫലം കുറയ്ക്കാറുമുണ്ടെന്നും പുതിയ ചിത്രം അയലാന്റെ പ്രമോഷന്‍ പരിപാടിക്കിടെ താരം വെളിപ്പെടുത്തി. അഭിനയരം​ഗത്തേക്ക് വരുന്നതിന് മുൻപ് കുറച്ചു നാൾ സംവിധായകൻ നെല്‍സണിന്റെ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. എന്നാല്‍ സിനിമയില്‍ എത്തിയ ശേഷമാണ് സംവിധാനം ഇത്ര ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയത്. എങ്കിലും ഒരിക്കൽ സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ശിവ കാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു. 

'ഇൻട്ര് നേട്ര് നാളൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ രവികുമാർ ആണ് അയലാൻ സംവിധാനം ചെയ്യുന്നത്.  രാകുൽ പ്രീത് ആണ് നായിക. യോ​ഗി ബാബു, കരുണാകരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 24 എഎം സ്റ്റുഡിയോസിന്റെ ബാനറിൽ ആർഡി രാജ നിർമിക്കുന്ന ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത് എആർ റഹ്‌മാൻ ആണ്. ജനുവരി 12ന് പൊങ്കല്‍ റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT