ഫോട്ടോ: ഫേയ്സ്ബുക്ക് 
Entertainment

'ഫഹദ് ഫാസിൽ അപാര നടൻ, അങ്ങനെ അഭിനയിക്കാൻ എനിക്ക് നാലായിരം വർഷം വേണ്ടിവരും'; പ്രശംസിച്ച് ശിവകാർത്തികേയൻ 

ഫഹദ് ഫാസിൽ എന്ന നടനോടും തനിക്ക് വല്ലാത്ത ആരാധനയുണ്ടെന്ന് ശിവകാർത്തികേയൻ

സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലിനോട് കടുത്ത ആരാധനയാണെന്ന് തെന്നിന്ത്യൻ നടൻ ശിവകാർത്തികേയൻ. ഏറ്റവും പ്രിയപ്പെട്ട നടന്മാരെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് താരം ഫഹദിനെ പരാമർശിച്ചത്. എം ആർ രാധ, വടിവേലു, രഘുവരൻ എന്നിവരാണ് തനിക്കേറ്റവും പ്രിയപ്പെട്ട സ്വഭാവ നടൻമാർ എന്നുപറഞ്ഞ ശിവകാർത്തികേയൻ ഫഹദ് ഫാസിൽ എന്ന നടനോടും തനിക്ക് വല്ലാത്ത ആരാധനയുണ്ടെന്ന് പറഞ്ഞു. 

‘ഫഹദിന്റെ കൂടെ ഞാൻ ഒരു സിനിമ ചെയ്തിട്ടുണ്ട്. അങ്ങനെ അഭിനയിക്കാൻ എനിക്ക് നാലായിരം വർഷം വേണ്ടി വരുമല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ഫഹദ് പെർഫോം ചെയ്യുമ്പോൾ കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവും. അദ്ദേഹം എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്. ഫഹദ് എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് തന്നെ അഭിമാനമാണ്, ശിവകാർത്തികേയൻ പറഞ്ഞു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളെക്കുറിച്ചും താരം പ്രതിപാദിച്ചു.

ക്രിക്കറ്റ് താരം ആർ അശ്വിന്റെ യൂട്യൂബ് ചാനലിലെ ‘ഡി ആർ എസ് വിത്ത് ആഷ്’ എന്ന പരിപാടിയിലായിരുന്നു ശിവകാർത്തികേയൻറെ പ്രതികരണം. കുമ്പളങ്ങി നൈറ്റ്‌സ് ട്രാൻസ് തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ടെന്ന് അശിവിനും അഭിമുഖത്തിൽ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT