സൂരി ഫെയ്സ്ബുക്ക്
Entertainment

'ആരുടെ തെറ്റാണെന്ന് അറിയില്ല'; വോട്ട് ചെയ്യാനെത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല; നിരാശയില്‍ നടന്‍ സൂരി

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്തിരുന്നെന്നും ഇത്തവണ ലിസ്റ്റില്‍ നിന്ന് തന്റെ പേര് അപ്രത്യക്ഷമായെന്നുമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ തമിഴ് നാടന്‍ സൂരി. താരം ബൂത്തില്‍ എത്തിയിരുന്നെങ്കിലും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ഇല്ലാതിരുന്നതിനാല്‍ വോട്ട് ചെയ്യാനാവാതിരുന്നത്. വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നതില്‍ നിരാശയുണ്ടെന്ന് താരം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലൂടെയാണ് വോട്ട് ചെയ്യാനായില്ലെന്ന് താരം വ്യക്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്തിരുന്നെന്നും ഇത്തവണ ലിസ്റ്റില്‍ നിന്ന് തന്റെ പേര് അപ്രത്യക്ഷമായെന്നുമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞത്. ആരെയാണ് കുറ്റം പറയേണ്ടതെന്ന് എനിക്ക് അറിയില്ല. വോട്ട് ചെയ്യാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാര്യയ്‌ക്കൊപ്പമാണ് താരം ബൂത്തില്‍ എത്തിയത്. എന്നാല്‍ വോട്ട് ചെയ്യാന്‍ കയറിയപ്പോഴാണ് ലിസ്റ്റില്‍ പേരില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് താരത്തിന്റെ ഭാര്യ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. അടുത്ത തവണ തന്റെ വോട്ടവകാശം വിനിയോഗിക്കുമെന്നും താരം വിഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'