സുരാജ് വെഞ്ഞാറമൂട്/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു, ഇനി ഒരു നിമിഷം നീതി വൈകിക്കൂടാ': സുരാജ് വെഞ്ഞാറമൂട്

രണ്ട് സ്ത്രീകളെ വിവസ്ത്രയാക്കി നടത്തുന്ന ആൾക്കൂട്ടത്തിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് താരം പ്രതികരണവുമായി രം​ഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ണിപ്പൂർ സംഭവം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. രണ്ട് സ്ത്രീകളെ വിവസ്ത്രയാക്കി നടത്തുന്ന ആൾക്കൂട്ടത്തിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് താരം പ്രതികരണവുമായി രം​ഗത്തെത്തിയത്. 

മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു... അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു... ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ...- എന്നാണ് സുരാജ് ഫെയ്സ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് സംഭവത്തിൽ രോക്ഷം പ്രകടിപ്പിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. 

കലാപം കത്തിനില്‍ക്കുന്ന മണിപ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന വിഡിയോ പുറത്തുവന്നത്. രണ്ട് സ്ത്രീകളെ പൂര്‍ണ നഗ്‌നരാക്കി നടത്തുന്ന ആള്‍ക്കൂട്ടത്തിന്റെ വിഡിയോ വന്‍ നടുക്കമാണ് രാജ്യത്തുണ്ടാക്കിയത്. കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ് ക്രൂര പീഡനത്തിന് ഇരയായത്. വലിയ ചർച്ചയായതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി രം​ഗത്തെത്തിയിരുന്നു. മണിപ്പൂരില്‍ സംഭവിച്ചത് അന്തസ്സുള്ള ഏതൊരു സമൂഹത്തിനും നാണക്കേടുണ്ടാക്കുന്ന കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഹൃദയം വേദനയാലും രോഷത്താലും നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT