ചിയാൻ വിക്രം, ​ഗൗതം വാസുദേവ് മേനോൻ, സൂര്യ/ ഫെയ്‌സ്‌ബുക്ക് 
Entertainment

വിക്രത്തെ അല്ല സൂര്യയെ ആണ് നായകനായി മനസിൽ കണ്ടത്, കഥയുടെ ഐഡിയോളജി അദ്ദേഹത്തിന് മനസിലായില്ല; ​ഗൗതം വാസുദേവ് മേനോൻ

ധ്രുവ നച്ചത്തിരം ചെയ്യാൻ ആദ്യം സമീപിച്ചത് നടൻ സൂര്യയെ ആയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ധ്രുവ നച്ചത്തിരം എന്ന സിനിമ നായകനായി മനസിൽ കണ്ടിരുന്നത് നടൻ സൂര്യയെ ആയിരുന്നെന്ന് സംവിധായകൻ ​ഗൗതം വാസുദേവ് മേനോൻ. എന്നാൽ അന്ന് അദ്ദേഹത്തിന് ചിത്രത്തിന്റെ ഐഡിയോളജി മനസിലായില്ലെന്നും സംവിധായകൻ പറഞ്ഞു. തുടർന്നാണ് നടൻ വിക്രത്തെ സമീപിക്കുന്നത്. അദ്ദേഹത്തിന് ചിത്രം ചെയ്യാമെന്ന് സമ്മതിച്ചു.

സിനിമയിൽ നടൻ കംഫർട്ടബിൾ ആയിരിക്കണം. ഇല്ലെങ്കിൽ‌ അത് വർക്കാകില്ലെന്നും ​ഗൗതം വാസുദേവ് മേനോൻ പറഞ്ഞു. വിക്രം നായകനാകുന്ന ആക്ഷൻ സ്പൈ ചിത്രം നവംബർ 24ന് റിലീസ് ആകും. 2016ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചെങ്കിലും സാമ്പത്തിക കാരണങ്ങൾ കൊണ്ട് ചിത്രം നിർത്തിവെക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതി വൈകുന്നതിനെ തുടർന്ന് സേഷ്യൽമീഡിയയിലടക്കം നിരവധി ട്രോളുകൾ ചിത്രം നേരിട്ടിരുന്നു.

​ഗൗതം വാസുദേവ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ കഥാപാത്രമായാണ് വിക്രം എത്തുന്നത്. ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്നാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. സിനിമയുടെ ഒരു ട്രെയിലർ ഗ്ലിംപ്സും റിലീസ് ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT