വർഗീസ് കാട്ടിപ്പറമ്പൻ/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

പഴയകാല നായകൻ, വർഗീസ് കാട്ടിപ്പറമ്പൻ അന്തരിച്ചു

'സ്റ്റേജിലെ സത്യൻ' എന്ന വിശേഷണത്തിലാണ് വർ​ഗീസ് കാട്ടിപ്പറമ്പൻ അറിയപ്പെട്ടിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പഴയകാല നാടക-സിനിമ നടൻ വർഗീസ് കാട്ടിപ്പറമ്പൻ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണൻകുളങ്ങരയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. 

ഒരു കാലത്ത് സിനിമയിലും നാടക രം​ഗത്തും നായകനായി നിറഞ്ഞുനിന്ന അഭിനേതാവായിരുന്നു വർഗീസ്. 1954-ൽ നവോദയ കലാസമിതിയുടെ നശിക്കാത്ത ഭൂമിയിൽ നായകനായാണ് വർഗീസ് കാട്ടിപ്പറമ്പൻ നാടകരംഗത്തെത്തിയത്. 'സ്റ്റേജിലെ സത്യൻ' എന്ന വിശേഷണത്തിലാണ് വർ​ഗീസ് കാട്ടിപ്പറമ്പൻ അറിയപ്പെട്ടിരുന്നത്. 1971-ൽ പുറത്തിറങ്ങിയ ‘അനാഥശില്പങ്ങൾ’ എന്ന ഹിറ്റ് സിനിമയിലൂടെയാണ് പ്രസാദ് എന്ന പേരിൽ അരങ്ങേറ്റം കുറിക്കുന്നത്. സുമംഗലി, ലക്ഷ്യം തുടങ്ങിയ സിനിമകളിൽ വേഷമിട്ടു.

കൈരളി തീയറ്റേഴ്സ്, പീപ്പിൾ തീയറ്റേഴ്സ്, വൈക്കം മാളവിക, അങ്കമാലി പൗർണമി, അങ്കമാലി മാനിഷാദ, കോട്ടയം കേരള, കോട്ടയം നാഷണൽ, ചങ്ങനാശ്ശേരി ഗീഥ, കായംകുളം പീപ്പിൾസ് തുടങ്ങി കേരളത്തിലെ നാടകസംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചു. 1977-ൽ നാടകരംഗത്തോടും വിടപറഞ്ഞു. ഇടയ്ക്ക് ശാപമോക്ഷം, വാരഫലം, ഇത്തിരി നേരം ഒത്തിരി കാര്യം എന്നീ സിനിമകളിൽ അഭിനയിക്കുകയുണ്ടായി. 'തലമുറകൾ' എന്ന മെഗാ സീരിയലിൽ ഡബിൾ റോളിലും അഭിനയിച്ചു. ഭാര്യ: റോസമ്മ. മക്കൾ: പരേതനായ അലൻ റോസ്, അനിത റോസ്, ആർളിൻ റോസ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍

വീണ്ടും 110 ഡോളര്‍ കടന്ന് എണ്ണവില; ഇന്ധന വില കൂട്ടുമോ?

പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില്‍ നടത്തിയത് വലിയ പോരാട്ടം, ചേര്‍ത്തു നിര്‍ത്തിയത് കെ സുധാകരന്‍ ; തുറന്നടിച്ച് മാത്യു കുഴല്‍നാടന്‍

ചെന്നൈയില്‍ കനത്ത മഴ; ഒറ്റ മണിക്കൂറില്‍ 100 മില്ലിമീറ്ററിന് മുകളില്‍ മഴ, വിമാനസര്‍വീസുകള്‍ തടസപ്പെട്ടു