വീരേന്ദ്ര ബാബു 
Entertainment

ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു, വിഡിയോ പകർത്തി, 15 ലക്ഷവും സ്വർണവും തട്ടിയെടുത്തു: നടൻ വീരേന്ദ്ര ബാബു അറസ്റ്റിൽ

വിഡിയോ ചിത്രീകരിച്ച ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി 15 ലക്ഷം കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ലൈം​ഗിക പീഡനക്കേസിൽ കന്നഡ നടൻ വീരേന്ദ്ര ബാബു അറസ്റ്റിൽ. വീട്ടിലേക്ക് വളിച്ചുവരുത്തി ലഹരി മരുന്ന് നൽകി മയക്കി പീഡിപ്പിച്ചു എന്നാണ് പരാതി. വിഡിയോ ചിത്രീകരിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. 36 കാരിയാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2011 ല്‍ പുറത്തിറങ്ങിയ സ്വയം ക്രുഷി എന്ന സിനിമയിലൂടെയാണ് വീരേന്ദ്ര ബാബു ശ്രദ്ധേയനാവുന്നത്. 

ചിക്കമംഗളൂരു സ്വദേശിയായ യുവതിയുമായി സൗഹൃദത്തിലായ സംവിധായകന്‍ യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി. കോഫിയില്‍ മയക്കുമരുന്നു കലക്കി ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന്റെ വിഡിയോ ചിത്രീകരിച്ച ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി 15 ലക്ഷം കവര്‍ന്നു. ജൂലൈ 30 ന് ഇവരെ വിളിച്ചുവരുത്തിയ ഇയാള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി. തുടര്‍ന്ന് തോക്കുചൂണ്ടി ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് വഴിയില്‍ തള്ളിയെന്നും പരാതിയില്‍ പറയുന്നു. അതിനു പിന്നാലെയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. 

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വീരേന്ദ്ര ബാബുവില്‍ നിന്ന് പെന്‍ ഡ്രൈവും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം ഒരാളില്‍ നിന്ന് 1.8 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. നടൻ എന്ന നിലയിൽ മാത്രമല്ല നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് താരം. 

സ്വയം ക്രുഷിയില്‍ വീരേന്ദ്ര ബാബു തന്നെയാണ് നായകനായി എത്തിയത്. തിരക്കഥയും വീരേന്ദ്ര ബാബുവാണ് എഴുതിയത്. അംബരീഷ്, തമന്ന, ശോഭരാജ്, ഉമര്‍ഷി, സുമൻ, രംഗായന രഘു. ചരണ്‍രാജ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. 'വിജയ്' എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തില്‍ വീരേന്ദ്ര ബാബു അവതരിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

SCROLL FOR NEXT