വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

പാമ്പിനെ മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തേക്ക്; 'ലോല ഹൃദയർ കാണരുത്!' വിഡിയോ 

'ഐ ലൗ മൈ ഇന്ത്യ' എന്ന ക്യാപ്ഷനോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോലഹൃദയർ കാണരുത് എന്ന മുന്നറിയിപ്പോടെ ബോളിവുഡ് താരം വിദ്യുത് ജംവാൾ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വിഡിയോ വൈറൽ. ഒരാൾ തന്റെ  മൂക്കിലൂടെ പാമ്പിനെ കയറ്റി വായിലൂടെ പുറത്തേക്കെടുക്കുന്നതാണ് വിഡിയോയിലുള്ളത്. 'ഐ ലൗ മൈ ഇന്ത്യ' എന്ന ക്യാപ്ഷനോടെയാണ് താരം ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വിഡിയോ എവിടേനിന്നാണ് എടുത്തത് എന്ന് അറിയില്ലെങ്കിലും സംഗതി പേടിപ്പിക്കുമെന്ന് ഉറപ്പാണെന്നും ജംവാൾ കുറിച്ചു. വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് കമന്റ് ബോക്സിൽ വായിക്കാനാകുക. മൃഗങ്ങളെ വിനോദ ആവശ്യത്തിനായി ദുരുപയോഗം ചെയ്യരുതെന്നാണ് ഒരു കൂട്ടർ പറയുന്നത്. അതേസമയം  “ഇത് മൃഗങ്ങളെ ഉപദ്രവിക്കുന്നതാണെന്ന് നിങ്ങൾ കരുതരുത്, പാമ്പിന് അയാളുടെ മൂക്കിനുള്ളിൽ ഒരു യാത്ര നടത്താൻ ആഗ്രഹമുണ്ടെങ്കിലോ” എന്ന തരത്തിലെ കമന്റുകളും കാണാം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT