വിജയ്‌ക്ക്‌ പരിക്ക് എക്സ്
Entertainment

വിജയ്‌യുടെ തലയ്ക്കും കൈയ്ക്കും പരിക്ക്; ​വോട്ട് ‌ചെയ്യാനെത്തിയപ്പോൾ കണ്ട ബാൻഡ്എയ്ഡ് ചർച്ചയാവുന്നു

'ഗോട്ട്' സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം

Author : സമകാലിക മലയാളം ഡെസ്ക്

നടൻ വിജയ്‌ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ എത്തിയപ്പോൾ താരം എത്തിയപ്പോൾ പകർത്തിയ വിഡിയോയിൽ താരത്തിന്റെ തലയിലും കയ്യിലും കാണപ്പെട്ട ബാൻഡ്എയ്ഡ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചയാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി റഷ്യയിൽ നിന്നാണ് വിജയ് വോട്ട് ചെയ്യാൻ എത്തിയത്. ​'ഗോട്ട്' സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ പരിക്കിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ഒരു ടൈം ട്രാവല്‍ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍, ജയറാം, മോഹൻ, യോ​ഗി ബാബു, വിടിവി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നതെന്നും നേരത്തെ പുറത്തുവന്ന പോസ്റ്ററുകളില്‍ നിന്നും സൂചന ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ